
കൊടൈക്കനാൽ | ഫോട്ടോ: അനോജ്. എസ്.എസ് മാതൃഭൂമി
ഊട്ടിയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാല്‍ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുന്നു. അഞ്ചര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊടൈക്കനാല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത്.
അണ്‍ലോക്ക് 4.0 -ന്റെ ഭാഗമായാണ് കൊടൈക്കനാല്‍ തുറക്കാന്‍ തീരുമാനമായത്. പക്ഷേ ഡിണ്ടിഗല്‍ അഡ്മിനിസ്ട്രേഷന് കൊടൈക്കനാലിലെ മൂന്ന് സഞ്ചാര കേന്ദ്രങ്ങള്‍ മാത്രമാണ് തുറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. റോസ് ഗാര്ഡന്, ബ്രയന്റ് പാര്‍ക്ക്, ചെട്ടിയാര്‍ പാര്‍ക്ക് എന്നിവയാണ് നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ തുറക്കണമെന്ന് ആവശ്യമുമായി പ്രദേശത്തെ കടയുടമകളും മറ്റും രംഗത്തെത്തിയിട്ടുണ്ട്.
ഇ-പാസ്സ് എടുത്തിട്ടുള്ള സഞ്ചാരികള്‍ക്ക് മാത്രമേ നിലവില്‍ കൊടൈക്കനാലില്‍ പ്രവേശിക്കാനുള്ള അനുമതിയുള്ളൂ. ഇ-പാസ് തമിഴ്നാട് ടൂറിസത്തിന്റെ ഔദ്യോഗിക പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം അഡ്രസ് പ്രൂഫും കൈയ്യില്‍ കരുതണം. ഇ-പാസ്സില്‍ ടൂറിസത്തിനുവേണ്ടിയാണ് യാത്ര നടത്തുന്നതെന്ന് പ്രത്യേകമായി രേഖപ്പെടുത്തുകയും വേണം.
കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാ സഞ്ചാരികളും പാലിക്കേണ്ടതുണ്ട്. മുഖാവരണവും സാനിറ്റൈസറും സാമൂഹിക അകലുമെല്ലാം സഞ്ചാരികള്‍ പാലിക്കണം. റെസ്റ്റോറന്റുകള്‍ അധികമായി തുറക്കാത്തതുകൊണ്ട് അത്യാവശ്യ ഭക്ഷണ സാധനങ്ങളും കൈയ്യില്‍ കരുതുന്നത് നല്ലതാണ്.
Content Highlights: Tourist places in Kodaikanal is open now E pass is mandatory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..