അമിതാവേശം വിനയായി, മ്യൂസിയം സന്ദര്‍ശകന്റെ അശ്രദ്ധയില്‍ നഷ്ടമായത് പാവോലിന ബോര്‍ഗീസിന്റെ 'പെരുവിരല്‍'


മ്യൂസിയം സന്ദര്‍ശകരിലൊരാള്‍ പ്രതിമയ്‌ക്കൊപ്പമിരുന്ന് ഫോട്ടോ എടുത്ത് എഴുന്നേല്‍ക്കവേ അതിന്റെ കാലിലെ പെരുവിരല്‍ അടര്‍ന്നുപോവുകയായിരുന്നു.

കേടുപാട് സംഭവിച്ച പ്രതിമ| Photo: FB| Museo Gypsotheca Antonio Canova

രു വിനോദസഞ്ചാരിയുടെ അശ്രദ്ധയും അമിതാവേശവും കാരണം നഷ്ടമായത് ലോകപ്രശസ്തമായ മ്യൂസിയത്തിലെ അത്യാകര്‍ഷകമായ പ്രതിമയുടെ ഒരുഭാഗം. ഇറ്റലിയിലെ ജിപ്‌സോതിക്ക അന്റോണിയോ കനോവ മ്യൂസിയത്തിലാണ് സംഭവം.

അന്റോണിയോ കനോവ 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പാവോലിന ബോര്‍ഗീസ് ബോണപ്പാര്‍ട്ടിന്റെ ശില്പത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മ്യൂസിയം സന്ദര്‍ശകരിലൊരാള്‍ പ്രതിമയ്‌ക്കൊപ്പമിരുന്ന് ഫോട്ടോ എടുത്ത് എഴുന്നേല്‍ക്കവേ അതിന്റെ കാലിലെ പെരുവിരല്‍ അടര്‍ന്നുപോവുകയായിരുന്നു. അബദ്ധം പറ്റിയത് മനസിലാക്കിയയാള്‍ ശില്പത്തിന്റെ കേടുപാട് പരിശോധിച്ചശേഷം ധൃതിയില്‍ പോകുകയാണുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മ്യൂസിയം സന്ദര്‍ശനത്തിനെത്തിയ എട്ടംഗ ഓസ്ട്രിയന്‍ സംഘത്തിലെ അംഗമായിരുന്നു ഇയാള്‍. നിരവധി പേരാണ് എയ്‌സ്‌റ്റെര്‍ഷെയിം സ്വദേശിയായ സന്ദര്‍ശകന്റെ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധവുമായെത്തിയത്.

അതേസമയം സന്ദര്‍ശകന്‍ തന്റെ പ്രവൃത്തിയില്‍ മാപ്പപേക്ഷിച്ചുവെന്ന് മ്യൂസിയം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കനോവ ഫൗണ്ടേഷന്‍ വിട്ടോറിയോ സ്ഗാര്‍ബി പ്രസിഡന്റിനയച്ച കത്തിലാണ് അദ്ദേഹം മാപ്പ് അപേക്ഷിച്ചത്. തന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനമാണുണ്ടായത്. അതിന്റെ ഭവിഷ്യത്തിനേക്കുറിച്ച് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഒന്നും സംഭവിക്കാത്തപോലെ മ്യൂസിയം കാണുന്നത് തുടര്‍ന്നത്. എല്ലാത്തരത്തിലും മാപ്പു ചോദിക്കുന്നു എന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഈ വരികള്‍ മ്യൂസിയം അധികൃതര്‍ പങ്കുവെച്ച പോസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തകരാറ് സംഭവിച്ച ശില്പത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇതിനോടകം തന്നെ തുടങ്ങിയതായും മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Tourist in Italy damages 19th century sculpture, Gypsotheca Antonio Canova Museum, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented