വയനാട്: കാട്ടുതീ വ്യാപകമായതോടെ വയനാട്ടിലെ മുത്തങ്ങ - തോല്‍പ്പട്ടി എക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം താല്‍കാലികമായി നിരോധിച്ചു. മാര്‍ച്ച് 31 വരെ നിരോധനം ഉണ്ടായിരിക്കുമെന്ന് വനംവകുപ്പിന്റെ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.

chembra

ചെമ്പ്ര ഉള്‍പ്പെടെയുള്ള മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി കാട്ടുതീ ഉണ്ടായിരുന്നു. അതിര്‍ത്തി വനമേഖലയായ കര്‍ണാടകയിലും കാട്ടുതീ വ്യാപകമായിരിക്കുകയാണ്. നിരവധി വന്യമൃഗങ്ങള്‍ വയനാടന്‍ കാടുകളിലേക്ക് കുടിയേറുന്നതായും അതിനാലാണ് നിയന്ത്രണമെന്നും അധികൃതര്‍ വ്യക്തമാക്കി.