പൈതൃക ടൂറിസത്തിന് വൻ സാധ്യത, ടിപ്പുകോട്ടയിൽ സമഗ്ര പര്യവേക്ഷണം ആവശ്യമെന്ന് റിപ്പോർട്ട്


കെ.എം. ബൈജു

ടിപ്പു നാണയം അടിക്കാൻ ഉപയോഗിച്ചിരുന്ന കളിമൺ മൂശയടക്കം ചരിത്രപ്രാധാന്യമുള്ള നൂറിലേറെ പുരാവസ്തുക്കൾ പര്യവേക്ഷണത്തിൽ കണ്ടെത്തി.

ഫറോക്കിലെ ടിപ്പുസുൽത്താൻ കോട്ടയിലെ നിർമിതികൾ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട് : ഫറോക്കിലെ ടിപ്പുസുൽത്താൻ കോട്ടയിൽ കൂടുതൽ പുരാവസ്തുക്കളും ചരിത്രരേഖകളും കണ്ടെത്താൻ സമഗ്രമായ പര്യവേക്ഷണവും ഉദ്ഖനനവും ആവശ്യമാണെന്ന് ആർക്കിയോളജി വകുപ്പിന്റെ റിപ്പോർട്ട്. കോടതി നിർദേശപ്രകാരം ഒരുമാസം കോട്ടയിൽ നടത്തിയ പ്രാഥമിക സർവേയുടെയും ഉദ്ഖനനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് നിർദേശം. കോട്ടയ്ക്ക് പൈതൃക ടൂറിസത്തിന്‌ സാധ്യതയുണ്ടെന്നും ഇവിടെ മ്യൂസിയം സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

മലബാർ അധിനിവേശത്തിന്റെ സ്മാരകമായ ടിപ്പുകോട്ടയിൽ ഒക്ടോബറിലാണ് പ്രാഥമിക പരിശോധനകളും പര്യവേക്ഷണവും നടത്തിയത്. ടിപ്പു നാണയം അടിക്കാൻ ഉപയോഗിച്ചിരുന്ന കളിമൺ മൂശയടക്കം ചരിത്രപ്രാധാന്യമുള്ള നൂറിലേറെ പുരാവസ്തുക്കൾ പര്യവേക്ഷണത്തിൽ കണ്ടെത്തി. ഭൂമിക്കടിയിലുള്ള വസ്തുക്കൾ തിരിച്ചറിയാൻ കഴിയുന്ന റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിശദമായ ഉദ്ഖനനത്തിനായി 315 ലക്ഷ്യസ്ഥാനങ്ങൾ നിർണയിച്ചു.

കോട്ടയിൽ സമഗ്രമായ ശാസ്ത്രീയ ഉദ്ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതി തേടണം. തുരങ്കങ്ങളും മറ്റ് നിർമിതികളും കോട്ടയോട് അനുബന്ധിച്ച് ഉണ്ടാവുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് കോട്ടയ്ക്ക് ചുറ്റുമുള്ള പത്തുകിലോമീറ്റർ ചുറ്റളവിൽ പര്യവേക്ഷണം നടത്തണം.

കോട്ടയിലെ ബംഗ്ലാവിൽ മ്യൂസിയം സ്ഥാപിച്ചാൽ കണ്ടെത്തിയ പുരാവസ്തുക്കളും മൈസൂരിന്റെ മലബാർ അധിനിവേശവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകളും പ്രദർശിപ്പിക്കാം. ഇതിനായി കോട്ടയും സ്ഥലവും സമ്പൂർണമായി പുരാവസ്തുവകുപ്പിന്റെ അധീനതയിൽ കൊണ്ടുവരണം. പൈതൃക ടൂറിസത്തിന് വലിയ സാധ്യതയാണ് കോട്ട നൽകുന്നത്. സർവേയിൽ നിലവിലുള്ള പല ചരിത്രധാരണകളും തിരുത്തിക്കുറിക്കാനായി. കോട്ടയ്ക്കുള്ളിലെ ചെങ്കൽഅറ വെടിമരുന്നു സൂക്ഷിക്കാനുള്ള സ്ഥലമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ടിപ്പു നാണയങ്ങൾ അടിക്കുന്ന കമ്മട്ടം സ്ഥാപിച്ചിരുന്ന കേന്ദ്രമായിരുന്നു ഇതെന്ന് വ്യക്തമായി. ഏഴ് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കോട്ടയുടെ അതിരുകൾ സർവേയിലൂടെ നിർണയിച്ചു.

ആർക്കിയോളജിക്കൽ വകുപ്പിന്റെ മലബാറിലെ ഏറ്റവും പ്രാധാന്യമുള്ള ചരിത്രസ്മാരകമാണ് ടിപ്പു കോട്ട. സംരക്ഷിത സ്മാരകമായി 1991-ൽ പ്രഖ്യാപിച്ചിരുന്നെങ്കലും ഭൂമി ഉടമകളുമായുള്ള കോടതി വ്യവഹാരങ്ങൾകാരണം വകുപ്പിന് സംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ പൊതുതാത്‌പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ കോട്ട സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒക്ടോബറിൽ പ്രാഥമിക സർവേയും പര്യവേക്ഷണവും സംരക്ഷണ പ്രവൃത്തികളും നടത്തിയത്.

Content Highlights: Tipu Fort Feroke, Heritage Tourism, Kerala Tourism, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented