ദേശീയാംഗീകാരത്തിന്റെ തിളക്കത്തിൽ ടൈഗ്രിസ് വാലി; വെൽനെസിൽ ലോകത്തിന്റെ പുതിയ ശ്രദ്ധാ കേന്ദ്രം


.

കോഴിക്കോട്: ലോകത്തെ എട്ട് ബയോഡൈവേഴ്സിറ്റി ഹോട്സ്പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ട മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ടൈഗ്രിസ് വാലി വെൽനെസ് റിട്രീറ്റ് സെന്ററിന് സ്വദേശ് സമ്മാൻ ലഭിച്ചു. ശരീരത്തിനും മനസിനും സൗഖ്യം പകരുന്ന ചികിത്സയും ജീവിതരീതികളും ഒരുമിപ്പിക്കുന്നതിലൂടെ ആഗോള ശ്രദ്ധ നേടിയ ടൈഗ്രിസ് വാലിക്ക് ആരോഗ്യ പരിചരണ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ദേശീയാംഗീകാരം ലഭിച്ചത്. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന എപിഎൻ - സ്വദേശ് ടൂറിസം കോൺക്ലേവിൽ ടൈഗ്രിസ് വാലി ചെയർമാനും എംഡിയുമായ ഡോ. മുഹമ്മദ് ഷരീഫ് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് നായിക്, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ്, ഗോവ ടൂറിസം മന്ത്രി രോഹൻ ഗൗണ്ടെ എന്നിവർ പങ്കെടുത്തു.

വയനാടിന്റെ താഴ്വരയിൽ, തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് പശ്ചിമഘട്ട മലനിരകൾക്ക് സമീപമാണ് ടൈഗ്രിസ് വാലി സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒമ്പത് മാസവും മഴ പെയ്യുന്ന പ്രദേശമായതിനാൽ വിവിധ ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും സാഹചര്യവുമാണ് ഇവിടെയുള്ളത്.



ജീവിതരീതികളിലൂടെ രോഗമില്ലാത്ത ജീവിതം നയിക്കാൻ സഹായിക്കുന്ന വെൽനസ് പരിചരണവും രാജ്യം അംഗീകരിച്ച വിവിധ ആയുഷ് ചികിത്സകളടക്കം സമഗ്രമായ പാക്കേജാണ് ടൈഗ്രിസ് വാലിയിലേത്. നീന്തൽക്കുളങ്ങൾ, ഹെൽത്ത് സ്പാകൾ, മസാജിംഗ്ഫിറ്റ്നെസ് സെന്ററുകൾ, മെഡിടേഷൻ യോഗ ഹാൾ, ഹെർബ്സ് ഹൗസ്, ലബോറട്ടറി, ഡെന്റൽ സ്റ്റുഡിയോ, ടൈഗ്രിസ് ഡാം, നാനാതരം വിഭവങ്ങൾ വിളമ്പുന്ന വെൽനെസ് റെസ്റ്റോറന്റ്, ലൈബ്രറി, വിശാലമായ ബോർഡ് റൂം, കഫേ, ഫിസിയോതെറാപ്പി റിജുവനേഷൻ സെന്റർ, നടപ്പാതകൾ, ഗസീബോ, ഓർഗാനിക് ഫാം, ആംഫി തിയറ്റർ, വിശാലമായ പൂന്തോട്ടം, പച്ചക്കറി ഗാർഡൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ടൈഗ്രിസ് വാലി ഒരുക്കിയിട്ടുള്ളത്. ടൈഗ്രിസിലെ ചികിത്സകളും വെൽനെസ് പരിചരണവും തുടർചികിത്സ ഒഴിവാക്കിയുള്ള ജീവിതമാണ് ലക്ഷ്യമിടുന്നത്.

ആയുർവേദം, യുനാനി, യോഗ, സിദ്ധവൈദ്യം തുടങ്ങി രാജ്യം അംഗീകരിച്ച ആയുഷ് ചികിത്സകൾ കൂടാതെ ചൈനീസ് ചികിത്സാ രീതിയായ അക്യുപങ്ചറും ടൈഗ്രിസ് വാലിയിലുണ്ട്. ശരീരത്തിനും മനസിനും സൗഖ്യം പകരുന്നതിനൊപ്പം ഔഷധങ്ങളില്ലാത്ത തുടർജീവിതം സാധ്യമാക്കുകയുമാണ് ടൈഗ്രിസ് വാലി വെൽനെസ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ തന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ടൈഗ്രിസ് വാലിയിൽ വിവിധ ചികിത്സാ രീതികളിലും വെൽനെസ് പരിപാലനത്തിലും വൈദഗ്ധ്യം നേടിയവരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

Content Highlights: tigris valley


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented