ന്യൂഡല്‍ഹി: ഇന്ത്യയിലെ ആറ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ യുണെസ്‌കോയുടെ താത്കാലിക ലോക പൈതൃക പട്ടികയില്‍ ഇടം നേടി. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്നതിനായി ഒന്‍പത് ചരിത്രപ്രാധാന്യമുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളുടെ പട്ടികയാണ് യുണെസ്‌കോയ്ക്ക് കൈമാറിയത്. അതില്‍ നിന്നും ആറ് കേന്ദ്രങ്ങള്‍ യുണെസ്‌കോ തിരെഞ്ഞെടുത്തു.

മധ്യപ്രദേശിലെ സത്പുര ടൈഗര്‍ റിസര്‍വ്, ഭേദാഘട്ട്, ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ നദീതടങ്ങള്‍, മഹാരാഷ്ട്രയിലെ മാറാഠ മിലിട്ടറി ആര്‍ക്കിടെക്ചര്‍, കര്‍ണാടകയിലെ മെഗാലിത്തിക് കാലഘട്ടത്തുള്ള ഹൈര്‍ ബെല്‍കര്‍, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള ക്ഷേത്രങ്ങള്‍ എന്നിവയാണ് താത്കാലിക പട്ടികയിലുള്ളത്. 

ഒരുവര്‍ഷത്തോളം ഈ കേന്ദ്രങ്ങള്‍ താത്കാലിക പട്ടികയില്‍ ഉള്‍പ്പെടും. ഇതില്‍ നിന്നും തിരെഞ്ഞെടുക്കുന്നവ ലോക പൈതൃക പട്ടികയില്‍ ഇടം നേടും. ഇവയെക്കൂടാതെ ഇന്ത്യയില്‍ നിന്നും 38 ഇടങ്ങള്‍ കൂടി യുണെസ്‌കോ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം തന്നെ താത്കാലിക പട്ടികയിലാണുള്ളത്. 

Content Highlights: Tiger reserve, 5 others make it to heritage site shortlist