ലോകത്താകമാനം കൊറോണ വൈറസ് പിടിമുറുക്കിയതോടെ വ്യോമയാനമേഖലയിലും അത് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പൂര്‍ത്തീകരിക്കാനാവാതെ പോയ യാത്രകളിലും ക്യാന്‍സല്‍ ചെയ്ത യാത്രകളിലുമായി ലോകത്താകമാനം വലിയ നഷ്ടമാണ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഉണ്ടായിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) കണക്കുകള്‍ പ്രകാരം ടിക്കറ്റ് റീഫണ്ട് തുക മാത്രമായി 35 ബില്യണ്‍ ഡോളറാണ് ലോകത്തിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ ചേർന്ന് യാത്രികര്‍ക്ക് തിരികെ നല്‍കിയത്. 

ഇതിനുപുറമേ ചില യാത്രികര്‍ക്ക് യാത്രാതീയതി നീട്ടി നല്‍കാനുളള അവസരവും കമ്പനികള്‍ നല്‍കുന്നുണ്ട്. ഇതും കനത്ത നഷ്ടമാണ് വരുത്തുക എന്ന് ഐ.എ.ടി.എ വ്യക്തമാക്കുന്നു.

Content Highlights: ticket refund could amount to 35 billion dollar for airline industry