കാത്തിരിപ്പിന് അറുതി, തൃപ്പരപ്പിൽ തിങ്കളാഴ്ച മുതൽ സന്ദർശനാനുമതി


തൃപ്പരപ്പ് വെള്ളച്ചാട്ടം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

കുലശേഖരം: കന്യാകുമാരി ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ തൃപ്പരപ്പ് അരുവിയിൽ തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒൻപത് മാസമായി ഇവിടെ സഞ്ചാരികൾക്ക് വിലക്കാണ്.

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു നൽകിയതോടെ ടൂറിസം മേഖലകളിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നു. കന്യാകുമാരി ഉൾപ്പെടെയുള്ള തീരദേശകേന്ദ്രങ്ങളിൽപ്പോലും സഞ്ചാരികൾക്കു നിയന്ത്രണമില്ലാതിരുന്നിട്ടും തൃപ്പരപ്പ് അരുവിയിൽ കുളിക്കാനോ അരുവി സന്ദർശിക്കാനോ കഴിയാത്ത വിധമാണ് വിലക്കേർപ്പെടുത്തിയത്. ദിവസേന നൂറുകണക്കിനു സഞ്ചാരികൾ തൃപ്പരപ്പിൽ എത്തി, നിരാശയോടെ മടങ്ങുന്ന അവസ്ഥയായിരുന്നു.

Thripparapp
വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതിനായി അരുവിയുടെ പരിസരങ്ങൾ വൃത്തിയാക്കുന്ന ശുചീകരണ പ്രവർത്തകർ | ഫോട്ടോ: മാതൃഭൂമി

തൃപ്പരപ്പിലെ വിലക്കു നീക്കാൻ നടപടിയുണ്ടാകണമെന്ന് വിവിധ തലങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ ഭരണകൂടം ടൂറിസം മേഖലയിലെ വിലക്കു നീക്കാൻ പഞ്ചായത്തധികൃതർക്കു നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം മുതൽ അരുവിയുടെ പരിസരപ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കുകയാണ്‌. തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്കു പ്രവേശനം നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

Content Highlights: Thripparappu Waterfalls, Kanyakumari Tourism, Kerala Tourism, Tamil Nadu Tourism

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented