പടുകൂറ്റൻ പാറ സമചതുരാകൃതിയിൽ തുരന്നെടുത്ത് നിർമിച്ച അപൂർവ ​ഗുഹാക്ഷേത്രം; സംരക്ഷിക്കണമെന്നാവശ്യം


പല്ലവ ശില്പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞ ശിലാപ്രതിമകൾ ഇതിന്റെ സവിശേഷതയാണ്.

തൃക്കക്കുടി | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

കവിയൂർ: ജില്ലയിൽ ടൂറിസത്തിന്റെ സാധ്യതകൾ നിലനിൽക്കുന്ന പഞ്ചായത്തായിട്ടും കവിയൂർ നേരിടുന്നത് കടുത്ത അവഗണന. ഇക്കാര്യം മനസ്സിലാക്കൻ ഇവിടത്തെ ചരിത്രസ്മാരകമായി തൃക്കക്കുടി ഗുഹാക്ഷേത്രമൊന്ന് കണ്ടാൽ മതി.

വയനാട്ടിലെ എടയ്ക്കൽ ഗുഹയ്ക്ക് സമാനമായി വികസനത്തിന് കളമൊരുക്കാൻ കഴിയുന്ന ഇടമായിട്ടും ചരിത്രഗ്രന്ഥത്തിന്റെ താളിലൊതുങ്ങി അറിയപ്പെടാതെ പോകുന്നു. തൃക്കക്കുടിയും പോളച്ചിറ ജലാശയവും വിസ്മയക്കാഴ്ചയ്ക്ക് വേദികളാണ്. എന്നിട്ടും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും തിരുവിതാംകൂർ ദേവസ്വം ബോർഡും അടക്കമുള്ളവ ഇവയുടെ കാര്യത്തിൽ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് ആക്ഷേപം. ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന സവിശേഷതകളുള്ള ഇടങ്ങളാണിവ. അതിനാൽ ഇവയ്ക്കായി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ചരിത്രപഠനത്തിന് ഉതകുന്നതുമായ ഗുഹാക്ഷേത്രം കാലങ്ങളായി അവഗണിപ്പെടുന്നു



തൃക്കക്കുടി വിസ്മയക്കാഴ്ച

എ.ഡി. എട്ടാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന്‌ കരുതപ്പെടുന്ന തൃക്കക്കുടി അപൂർവമായ ശില്പസൗന്ദര്യത്തിന്റെ പ്രതീകമാകുന്നു. ഭീമാകാരമായ പാറ സമചതുരാകൃതിയിൽ തുരന്നെടുത്ത് പത്തടിയോളം നീളത്തിലും അത്രതന്നെ വീതിയിലുമാണ് ക്ഷേത്രത്തിന്റെ നിർമാണം. പല്ലവ ശില്പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞ ശിലാപ്രതിമകൾ ഇതിന്റെ സവിശേഷതയാണ്.

ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ ശിവലിംഗപ്രതിഷ്ഠ. പ്രവേശന കവാടഭാഗത്ത് രണ്ട്‌ ദ്വാരപാലകർ, വശങ്ങളിൽ ഗണപതി തുടങ്ങിയവരുടെ രൂപങ്ങൾ പാറയിലാണ് തീർത്തിരിക്കുന്നത്. ഏകദേശം ഒരേക്കർ വിസ്‌തൃതിയിൽ 50 അടിയോളം ഉയരത്തിൽ പരന്നുകിടക്കുന്ന പാറയുടെ പുറത്തുകയറി ഇരുന്ന് വിശ്രമിക്കാനും കഴിയുമെങ്കിലും അതിനുള്ള സംവിധാനങ്ങളില്ല.

ഇതിന്റെ കൈയേറിയ ഭാഗങ്ങൾ കണ്ടെത്തി സംരക്ഷിച്ച് കാടുപിടിച്ച സ്ഥലങ്ങൾ വെട്ടിത്തെളിക്കേണ്ടതുണ്ട്. ഇതിലൂടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയും. പൂന്തോട്ടം ഉൾപ്പെടെയുള്ള സൗന്ദര്യവത്കരണ സംവിധാനം തീർത്ത്‌ പരിസരമാകെ ആകർഷകമാക്കാം. അത്തരത്തിൽ തൃക്കക്കുടിയിൽ സാധ്യമാകുന്ന കാര്യങ്ങൾ എന്തോക്കെയെന്ന് ആവിഷകരിച്ച് പദ്ധതി നടപ്പാക്കിയാൽ കേരളത്തിലെ അറിയപ്പെടുന്നൊരു സ്മാരകമായിത് മാറും. നിലവിൽ ക്ഷേത്രം ദേവസ്വം ബോർഡിന്റെയും സ്മാരക ശിൽപ്പങ്ങൾ പുരാവസ്തു വകുപ്പിന്റെയും സ്ഥലം റവന്യൂവിന്റെയും അധീനതയിലാണ്. ഇവരൊക്കെ കൂടിയാലോചിച്ചാലേ ഇക്കാര്യങ്ങൾ നടപ്പാക്കാൻ കഴിയൂ. അതിന് പ്രദേശിക ഭരണകൂടം മുൻകൈയെടുക്കണമെന്നാണ് ആവശ്യം.

പോളച്ചിറ ജലാശയം

കവിയൂരിലെ ഒരിക്കലും വറ്റാത്ത വിസ്‌തൃതമായ ജലാശയമാണ് കവിയൂർ മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി. കണ്ണെത്താത്ത ദൂരത്തിൽ പരന്നുകിടക്കുന്നു. ജലസ്രോതസ്സ്. ബോട്ടിങ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിയുന്ന ജലസ്രോതസ്സാകുന്നു. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടാമത്തെ മത്സ്യ വിത്തുത്പാദനകേന്ദ്രം പോളച്ചിറയിലാണ്. വിത്തുത്പാദനവും മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന മൺകുളങ്ങളും വിത്തുമത്സ്യങ്ങളുമൊക്കെ ഇവിടത്തെ സവിശേഷതയാണ്‌. നെൽകൃഷിയുടെ തട്ടകമായ കവിയൂർ പുഞ്ചയുടെ സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന ഭൂപ്രകൃതിയുള്ള പ്രദേശമാകുന്നു പോളച്ചിറ.

Polachira

കവിയൂർ ക്ഷേത്രം

ദാരുശില്പങ്ങൾക്ക് പുകൾപെറ്റ മഹാദേവക്ഷേത്രം. 1200 വർഷത്തിൽ അധികം പഴക്കം വരുന്ന ഇവിടെ രാമായണകഥയിലെ പല സന്ദർഭങ്ങളും നാലമ്പലത്തിന് ചുറ്റിലുമായി കൊത്തിവെച്ചിരിക്കുന്നു. ഹനുമാൻ സ്വാമിയുടെ അപൂർവമായ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.

പദ്ധതി തയാറാക്കണം

കവിയൂരിന്റെ അപൂർവ സ്വത്തുക്കളാണ് തൃക്കക്കുടിയും മഹാദേവക്ഷേത്രവും പോളച്ചിറയും. ഇതിൽ ഗുഹാക്ഷേത്രത്തിന് പദ്ധതി തയറാക്കുന്ന കാര്യത്തിൽ വാക്കിലൊതുങ്ങിക്കിടക്കുന്നു. സർക്കാർ തലത്തിൽ ഇതിനുള്ള നീക്കത്തിന് ശ്രമങ്ങൾ നടത്തണം.

അനിൽകുമാർ, അനിൽ വിലാസം, കവിയൂർ.

ആകർഷകമാക്കണം

കവിയൂരിലെ ചരിത്രസ്മാരകം സംരക്ഷിച്ച് ആകർഷകമാക്കണം. അതിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കണം. ഗുഹാക്ഷേത്രവും പോളച്ചിറയും ബന്ധിപ്പിച്ചുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം.

രാകേഷ്, കൈലാസത്ത് വടക്കേതിൽ, തിരുവാമനപുരം

Content Highlights: thrikkakkudi cave temple, kaviyoor, pathanamthitta tourism spots, kerala tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented