തൂവാനം വെള്ളച്ചാട്ടം
ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് പുനരാരംഭിച്ചു. സഞ്ചാരികള്‍ക്കൊപ്പം പോകുന്ന ട്രക്കര്‍മാര്‍ക്ക് പരിശീലന പരിപാടിയും തുടങ്ങി. ആലാംപെട്ടി എക്കോഷോപ്പില്‍ നടന്ന ചടങ്ങില്‍ മൂന്നാര്‍ അഗ്നിരക്ഷാസേന നല്കുന്ന പരിശീലന പദ്ധതിയുടെ ഉദ്ഘാടനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി നിര്‍വഹിച്ചു.
ഡിസംബര്‍ 31-ന് തൂവാനം ട്രക്കിങ്ങിന് പോയ തമിഴ്നാട് സ്വദേശി വിശാല്‍ കയത്തില്‍ മുങ്ങിമരിച്ചതിനാല്‍ ട്രക്കിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയാണ് വീണ്ടും ട്രക്കിങ് ആരംഭിച്ചിരിക്കുന്നത്. മൂന്നാര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ അസി. സ്റ്റേഷന് ഓഫീസര്‍ ടി.ആര്.പ്രദീപ്, ഫയര്‍ റെസ്ക്യൂ ഓഫീസര്‍ എം.അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സത്യാ പളനിസ്വാമി, ആന്‍സി ആന്റണി, എസ്. ചന്ദ്രന്, പി.എസ്. ശശികുമാര്‍, ജെയിംസ് മാത്യു, രാജന് എന്നിവര്‍ പങ്കെടുത്തു. ചിന്നാര്‍ വന്യജീവിസങ്കേതം അസി. വാര്ഡന് നിതിന്‍ ലാല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ മണിലാല്‍ പി., മുത്തുകുമാര്‍ കെ.എസ്., അനില്‍കുമാര്‍ കെ., ഇ.ഡി.സി. സെക്രട്ടറി അന്‍ഫസ് തങ്കപ്പന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടന്നുവരുന്നത്.
Content Highlights: thoovanam waterfalls marayoor travel destinations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..