തൂവാനം വെള്ളച്ചാട്ടത്തിലെ അപകടം; ട്രക്കിങ് നിര്‍ത്തിവെച്ചു, കൂടുതല്‍ സുരക്ഷയൊരുക്കാന്‍ വനംവകുപ്പ്


തൂവാനം വെള്ളച്ചാട്ടം

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടത്തില്‍ ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങളില്ല എന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് അധികൃതര്‍ ഒരുങ്ങുന്നു.

വെള്ളച്ചാട്ടത്തില്‍ ലൈഫ് ഗാര്‍ഡിനെ നിയമിക്കും. സുരക്ഷാ ജാക്കറ്റുകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ചിന്നാര്‍ വന്യജീവിസങ്കേതം അസി. വാര്‍ഡന്‍ നിതിന്‍ലാല്‍ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം അപകടസൂചന രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.

ആലാംപെട്ടി എക്കോ ഷോപ്പില്‍ അപകട സാധ്യതകളെക്കുറിച്ച്സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അനൗണ്‍സ്മെന്റ് സംവിധാനം ഒരുക്കുമെന്നും അസി.വാര്‍ഡന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിനെ കണ്ടെത്താനായിട്ടില്ല. നേവി വിദഗ്ധരെ കൊണ്ടുവന്ന് തിരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. തമിഴ്‌നാട് തിരുവള്ളൂര്‍ അമ്പത്തൂര്‍ കറുക്കുപുതു സ്ട്രീറ്റില്‍ വീരപ്പന്റെ മകന്‍ കെ.വി.വിശാലി (25)നെയാണ് കാണാതായത്. നിലവില്‍ തൂവാനം ട്രക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചെന്നൈയില്‍നിന്നുള്ള രണ്ടുസംഘത്തില്‍പ്പെട്ട നാല്‍പ്പതുപേര്‍ ആലാംപെട്ടി എക്കോ ഷോപ്പില്‍നിന്ന് മൂന്നര കിലോമീറ്റര്‍ നടന്നാണ് തൂവാനം വെള്ളച്ചാട്ടത്തില്‍ എത്തിയത്. വെള്ളത്തില്‍ ഇറങ്ങിയ ബസന്ത് എന്നയാള്‍ മുങ്ങിത്താഴുമ്പോള്‍ കൂട്ടുകാര്‍ രക്ഷിക്കുന്നതിനിടയിലാണ് വിശാലിനെ കാണാതായത്.

Content Highlights: Thoovanam falls Chinnar trekking accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented