അടഞ്ഞുകിടക്കുന്ന തൊമ്മൻകുത്തിലെ വിനോദസഞ്ചാരകേന്ദ്രം
തൊമ്മന്‍കുത്ത്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊമ്മന്‍കുത്തിലെ ടൂറിസംമേഖല അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ആറ് മാസം പിന്നിടുമ്പോള്‍ ഇതുമായി ഉപജീവനം നടത്തിയിരുന്ന വനസംരക്ഷണസമിതി അംഗങ്ങള്‍ ദുരിതത്തില്‍.
മാര്‍ച്ച് പത്തിന് അടച്ച വിനോദസഞ്ചാരകേന്ദ്രം ഇതുവരെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, രോഗവ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ തത്കാലം തുറക്കേണ്ടെന്ന തീരുമാനമെടുത്തു. ഇതോടെ ഇവരുടെ പ്രതീക്ഷയും തത്കാലികമായി അസ്തമിച്ചു.
ഉപജീവനത്തിന് വഴിയില്ലാതെ
ഈ വിനോദസഞ്ചാരകേന്ദ്രത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ഗൈഡുകളും വനസംരക്ഷണസമിതി അംഗങ്ങളും ഉപജീവനമാര്‍ഗമില്ലാതെ ദുരിതത്തിലാണ്. പലരും ദിവസവേതനത്തില്‍ മറ്റ് പണികളെ ആശ്രയിക്കുന്നുമുണ്ട്. ഇവര്‍ക്ക് താത്കാലിക ആശ്വാസമായി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി.എഫ്.ഒ.യ്ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. വനസംരക്ഷണസമിതി അംഗങ്ങള്‍ക്ക് ഇക്കോഷോപ്പ് നടത്തി കിട്ടിയ ലാഭവിഹിതത്തില്‍നിന്ന് ധനസഹായം അനുവദിക്കണമെന്നതാണ് സമിതി അംഗങ്ങളുടെ ആവശ്യം. ഗൈഡുകള്‍ക്ക് സമാശ്വാസമായി അയ്യായിരം രൂപയും അനുവദിക്കണമെന്ന് സമിതി പ്രസിഡന്റ് അബുബക്കര്‍ പറഞ്ഞു.
വിനോദസഞ്ചാരകേന്ദ്രം ജനങ്ങളുടെ ആശങ്ക അകറ്റിയേ തുറക്കുകയുള്ളൂവെന്നും ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഡി.എഫ്.ഒ.യാണ് തീരുമാനം എടുക്കേണ്ടതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

- സണ്ണി കളപ്പുര, വൈസ് പ്രസിഡന്റ് വണ്ണപ്പുറം പഞ്ചായത്ത്
സഞ്ചാരികള്‍ക്കായി തുറക്കണം

- രാജന് ടി.ആര്, പൊതുപ്രവര്ത്തകന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..