സിങ്കപ്പൂരില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് ഒരു ഫുഡ് ഡെലിവറി; ഭക്ഷണവുമായി സഞ്ചരിച്ചത് 30000 കി.മീ


മാനസ | Photo: instagram.com/nomadonbudget

ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് എല്ലാവരുടെയും ജീവിത രീതിയുടെ ഭാഗമാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അത് എത്രയും പെട്ടെന്ന് നമ്മുടെ വീട്ടുവാതില്‍ക്കല്‍ എത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് കൃത്യമായ ദൂരപരിധിയും എല്ലാ കമ്പനികളും വെച്ചിട്ടുമുണ്ട്. അതിപ്പുറത്തേക്കുള്ള ഓര്‍ഡറുകള്‍ സാധാരാണ ആരും എടുക്കാറില്ല. മിക്കവാറും അത് ഒരു നഗരത്തിനുള്ളിലോ പ്രത്യേക പ്രദേശങ്ങളിലോ ഒതുങ്ങുന്നതുമായിരിക്കും. എന്നാല്‍ നാലുവന്‍കരയ്ക്ക് അപ്പുറത്തേക്ക് ഒരു ഫുഡ് ഡെലിവറി നടത്താന്‍ ഇറങ്ങിത്തിരിച്ച ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്.

ചെന്നൈ സ്വദേശിനിയായ മാനസ ഗോപാല്‍ എന്ന യുവതിയാണ് സിങ്കപ്പൂര്‍ മുതല്‍ അന്റാര്‍ട്ടിക്ക വരെ യാത്ര ചെയ്ത് ഒരു ഫുഡ് ഡെലിവറി നടത്തിയിരിക്കുന്നത്. വിമാനമാര്‍ഗവും റോഡ് മാര്‍ഗവുമെല്ലാമായി മുപ്പതിനായിത്തിലധികം കിലോമീറ്ററാണ് മാനസ ഇതിനായി സഞ്ചരിച്ചത്. ആദ്യം സിങ്കപ്പൂരില്‍ നിന്ന് വിമാനത്തില്‍ ജര്‍മ്മനിയിലേക്കും അവിടെ നിന്ന് അര്‍ജന്റീന വഴി അന്റാര്‍ട്ടിക്കയിലേക്കുമായിരുന്നു ഇവരുടെ യാത്ര. പലതരത്തിലുള്ള ഭൂപ്രദേശങ്ങള്‍ പിന്നിട്ടായിരുന്നു മാനസയുടെ ഭക്ഷണവിതരണം.



എന്നാല്‍ യഥാര്‍ഥത്തിലുള്ള ഒരു ഫുഡ് ഡെലിവറിയായിരുന്നില്ല ഇത്. വ്യത്യസ്തമായ ഒരു യാത്രാനുഭവത്തിനായിരുന്നു മാനസ ഫുഡ് ഡെലിവറി എന്ന ആശയം തിരഞ്ഞെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് ഈ യാത്ര വൈറലായി മാറിയത്. ഇത്രദൂരം യാത്രചെയ്ത്. ഇത്ര കഷ്ടതകള്‍ സഹിച്ച് ഇവര്‍ അന്റാര്‍ട്ടിക്കയിലെത്തിച്ച ഭക്ഷണം എന്താണെന്നായിരുന്നു എല്ലാവര്‍ക്കുമറിയേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യം മാത്രം മാനസ വ്യക്തമാക്കിയിട്ടില്ല.

Content Highlights: This woman travelled from Singapore to Antarctica to make the world's longest food delivery!


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented