Photo: lifeatseacruises.com/
ലോകത്തെ പരമാവധി രാജ്യങ്ങള്‍ കാണാനും അവയിലൂടെ സഞ്ചരിക്കാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അതിനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവര്‍ക്ക് പോലും അതിന് സാധിക്കാറില്ല. എന്നാല്‍ കേവലം മൂന്ന് വര്‍ഷം കൊണ്ട് ലോകത്തെ 135 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ടൂര്‍ പാക്കേജ് ഉണ്ടെങ്കിലോ. അതും ഒരു അത്യാഢംബര ക്രൂസ് ഷിപ്പില്‍. എന്നാല്‍ കേട്ടോളൂ... അത്തരമൊരു ടൂര്‍ പാക്കേജ് നിലവിലുണ്ട്.
ലൈഫ് അറ്റ് സീ എന്ന കമ്പനിയാണ് ലോകസഞ്ചാരികള്‍ക്കായി ഇത്തരമൊരു യാത്ര മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്പനിയുടെ എം.വി ജെമിനി എന്ന കപ്പലാണ് മൂന്ന് വര്‍ഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെ 135 ല്‍ അധികം രാജ്യങ്ങളിലൂടെ സഞ്ചരിക്കുക. ടിക്കറ്റ് വില കേട്ട് ഞെട്ടരുത്. 24,51,300 രൂപ മുതല്‍ 89,88,320 രൂപ വരെയാണ് ഒരാളുടെ പാക്കേജുകള്‍ക്ക് ചിലവഴിക്കേണ്ടത്. അതും ഒരു വര്‍ഷത്തേക്ക്.

മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ കപ്പല്‍ 1,30,000 മൈലുകളാണ് പിന്നിടുക. 375 തുറമുഖങ്ങളില്‍ കപ്പല്‍ നങ്കൂരമിടും. ഇതില്‍ 208 തുറമുഖങ്ങളില്‍ ഒരു രാത്രി തങ്ങും. ലോകയാത്രയില്‍ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്രക്കാരെ എത്തിക്കും. റിയോ ഡി ജനീറോയിലെ സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ് റെഡീമര്‍, മെക്‌സിക്കോയിലെ ചിച്ഛെന്‍ ഇറ്റ്‌സ, ഇന്ത്യയിലെ താജ് മഹല്‍, ചൈനയിലെ വന്മതില്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. സഞ്ചാരത്തിന്റെ ഭാഗമായി 103 ദ്വീപുകളിലും കപ്പലെത്തും.
എം.വി ജെമിനി അധികൃതര്‍ ഇപ്പോള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1074 യാത്രികര്‍ക്കായി 400 ക്യാബിനുകളും റൂമുകളുമാണ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ ഒന്നിന് ഇസ്താംബുളില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബാഴ്‌സലോണയില്‍ നിന്നും മിയാമിയില്‍ നിന്നും യാത്രക്കാരെ സ്വീകരിക്കും.
യാത്രികര്‍ക്ക് യാത്രക്കിടയില്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ തങ്ങളുടെ ജോലികള്‍ ചെയ്യാനുള്ള സൗകര്യങ്ങളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. ഹൈസ്പീഡ് ഇന്റര്‍നെറ്റും അത്യാധുനിക ആശുപത്രി സൗകര്യങ്ങളും ലോകോത്തര റെസ്‌റ്റോറന്റുകളും സ്വിമ്മിങ് പൂളുകളുമെല്ലാമാണ് എം.വി ജെമിനിയുടെ മറ്റ് പ്രത്യേകതകള്‍.
Content Highlights: This cruise ship will take you to 135 countries in 3 years


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..