ഈ വിമാനത്തില്‍ നിന്നും കോവിഡ് പിടിപെട്ടാല്‍ ലഭിക്കുക നാല് കോടിയുടെ ഇന്‍ഷൂറന്‍സ്


ഒരു വിമാനക്കമ്പനി നല്‍കുന്ന ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് അവകാശപ്പെടുന്നു

-

യാത്രക്കാരെ വീണ്ടും യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് വിമാനക്കമ്പനികള്‍. യാത്രചെയ്യുമ്പോള്‍ കോവിഡ് പിടിപെടുമോ എന്ന കാരണത്താല്‍ പലരും വീട്ടില്‍തന്നെയിരിക്കുകയാണ്. ഇത് വിമാനക്കമ്പനികളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍ലൈന്‍ കമ്പനിയായ വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക്.

ഈ വിമാനക്കമ്പനിയുടെ സര്‍വീസിനിടെ യാത്രക്കാര്‍ക്കെങ്കിലും രോഗം പിടിപെട്ടാല്‍ അഞ്ച് ലക്ഷം പൗണ്ടിന്റെ (ഏകദേശം നാല് കോടി രൂപ) ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഒരു വിമാനക്കമ്പനി നല്‍കുന്ന ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് അവകാശപ്പെടുന്നു.

വിമാനയാത്രയ്ക്ക് മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികന് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണമായും മടക്കി നല്‍കുകയും 3000 പൗണ്ടിന്റെ (ഏകദേശം മൂന്നുലക്ഷം രൂപ) ഇന്‍ഷൂറന്‍സും നല്‍കും.

ഇന്‍ഷൂറന്‍സ് നല്‍കുന്നത് വഴി കൂടുതല്‍ യാത്രികരെ വിമാനസര്‍വീസിലേക്ക് ആകര്‍ഷിക്കാനാണ് എയര്‍ലൈന്‍ കമ്പനി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിലും ഇളവുകള്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content HIghlights: This airline is offering free COVID-19 insurance worth £500,000

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented