പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ താമസത്തിനുള്ള ഓഫറുമായി ഒരു വിമാനക്കമ്പനി. എമിറേറ്റ്‌സ് എയര്‍ലൈനാണ് ഒരു നിശ്ചിത പരിധി കാലത്തേക്ക് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബായ്
വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവലര്‍ക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 11 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ റിട്ടേണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ഹോട്ടല്‍ ദുബായ് വണ്‍ സെന്‍ട്രലില്‍ രണ്ട് രാത്രി സൗജന്യമായി തങ്ങാനുള്ള ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറിനും മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചുമുള്ള വാഹന സൗകര്യവും ലഭ്യമാകും.
പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസുകള്‍ക്കായി മറ്റൊരു ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. നോവ്ടല്‍ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഇവര്‍ക്കുള്ള താമസം ലഭിക്കുക. ആഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുക.
എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്ററുകള്‍ വഴിയോ അംഗീകൃത ഏജന്‍സികള്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫറുകള്‍ ലഭ്യമാകുക. വിനോദ സഞ്ചാരികള്‍ക്കാണ് ഈ ഓഫര്‍ കൂടുതല്‍ ഉപകാരപ്രദമാവുക. ദുബായിലെ ചിലവേറിയ താമസ യാത്ര ചെലവുകള്‍ കാരണം യാത്ര മാറ്റി വെക്കുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: This airline is giving away free hotel stays to passengers stopping over or travelling to Dubai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..