ബെര്‍ലിന്‍: ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ നീക്കി ജര്‍മനി. രാജ്യത്ത് നിന്നുള്ളവര്‍ക്ക് ഇനി ജര്‍മനിയില്‍ പ്രവേശിക്കാം. എന്നാല്‍ സന്ദര്‍ശകരുടെ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ സ്വീകരിച്ച രേഖ അല്ലെങ്കില്‍ കോവിഡ് മുക്തിനേടിയതിന്റെ രേഖ എന്നിവയോ ഉണ്ടാകണം.

12 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യന്‍ യാത്രകാര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. വാക്‌സിനെടുത്ത 14 ദിവസമെങ്കിലും പൂര്‍ത്തിയാകുകയും വേണം.  

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാര്‍ തങ്ങളുടെ കൈവശം ജനനതീയതിയോ പാസ്‌പോര്‍ട്ട് നമ്പറോ കരുതണം, ആധാറിന്റെ റഫറന്‍സ് നമ്പര്‍ മാത്രം മതിയാകില്ലെന്ന് ചുരുക്കം.

കോവാക്‌സിന്‍ ജര്‍മനിയില്‍ അംഗീകരിക്കാത്തതിനാല്‍, കോവാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ 72 മണിക്കൂറിനുള്ളിടെുത്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കൈയില്‍ കരുതണം.  റാപിഡ് ആന്റിജന്‍, പിസിആര്‍ ഫലങ്ങള്‍ എല്ലാം ജര്‍മനിയില്‍ അംഗീക്യതമാണ്.

Content Highlights: these all things should be noted before traveling to germany