തേക്കടി | ഫോട്ടോ: ബി മുരളി കൃഷ്ണൻ മാതൃഭൂമി
തിരുവനന്തപുരം: തേക്കടി, കോവളം, മൂന്നാർ, ഫോർട്ട് കൊച്ചി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസനക്കുതിപ്പിനൊരുങ്ങുന്നു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രവർത്തന രൂപരേഖയുടെ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായാണിത്. ആദ്യഘട്ടത്തിൽ തേക്കടിയുടെ വികസനത്തിനാണ് പ്രാധാന്യം നൽകുന്നത്.
തേക്കടി വികസന വിഷയത്തിൽ ഞായറാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. തടാകത്തിലെ ബോട്ടിങ് സമയം വർധിപ്പിക്കണം, ഇടുക്കിയെയും തമിഴ്‌നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി തേക്കടിയെ ടൂറിസ്റ്റ് ഹബ്ബായി മാറ്റണം, അനധികൃത ഗൈഡുകളെ നിയന്ത്രിക്കണം, ജീപ്പ് സവാരിക്ക് ഏകീകൃത നിരക്ക് നിശ്ചയിക്കണം, ടൂറിസം വകുപ്പിന്റെ ഇൻഫർമേഷൻ സെന്റർ തുടങ്ങണം എന്നീ അഭിപ്രായങ്ങൾ യോഗത്തിലുണ്ടായി.
പിന്നീടാകും മൂന്നാർ, ഫോർട്ട് കൊച്ചി വികസനകാര്യത്തിൽ യോഗം ചേരുക. വികസന പുരോഗതി എവിടെയെത്തി എന്നറിയാൻ മന്ത്രിയുടെ അധ്യക്ഷതയിൽ നാലുമാസംകൂടുമ്പോൾ യോഗം ചേരും. വിനോദസഞ്ചാരികളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് ടാക്സി ഡ്രൈവർമാർക്കും ഗൈഡുമാർക്കും പരിശീലനവും നൽകും.
ഇവയുടെ വികസനം ചർച്ചചെയ്യാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസ്റ്റ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരുടെ യോഗം വിളിക്കും. രണ്ടാംഘട്ടത്തിൽ കോവളത്തിന്റെ വികസന രൂപരേഖ തയ്യാറാക്കും.
Content Highlights: thekkady, kovalam, munnar, fort kochi, tourism development masterplan, kerala tourism, travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..