മാലി: സഞ്ചാരികളുടെ പറുദീസയായ മാലിദ്വീപിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്ക്. കോവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യം കണക്കിലെടുക്കാണ് മാലിദ്വീപ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഏറ്റവും പുതിയ രാജ്യമാണ് മാലിദ്വീപ്. ഇന്ത്യക്കാരായ സഞ്ചാരികളാണ് മാലിദ്വീപില്‍ കൂടുതലായും എത്താറ്. അതില്‍ മിക്കവരും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
അവധിക്കാലം ചെലവഴിക്കാന്‍ കൂട്ടത്തോടെ മാലിദ്വീപിലേക്ക് പോകുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ നടപടിയിലൂടെ ലഭിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, അഫ്ഗാനിസ്താന്, ഭൂട്ടാന്, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും മാലിദ്വീപിലേക്ക് കടക്കുന്നതിന് വിലക്കുണ്ട്. നിലവില്‍ മാലിദ്വീപില്‍ കഴിയുന്ന സഞ്ചാരികള്‍ക്ക് തിരിച്ച നാട്ടിലേക്ക് പോകാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മാലിദ്വീപ് ടൂറിസം അധികൃതര്‍ അറിയിച്ചു.
Content Highlights: The Maldives bars travellers from a number of South Asian countries, including India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..