തണ്ണീർമുക്കം ബണ്ട്
തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട പണി തീര്‍ന്നിട്ടും ലിങ്ക് ഐലന്റുകള്‍ (തുരുത്ത്) ഇനിയും പൂര്‍ത്തിയായിട്ടില്ല. കായല്‍ മധ്യത്തിലെ മോടിപിടിപ്പിച്ച ചിറകുകള്‍ മാതിരിയുള്ള തുരുത്തുകളാണിവ. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇവ വിഭാവനം ചെയ്തത്.
2014ലാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പണി തുടങ്ങിയത്. ഒന്നും രണ്ടും ഘട്ടങ്ങള്‍ അവസാനിക്കുന്ന സ്ഥലത്താണ് വിനോദസഞ്ചാരികള്‍ക്കായി നാലു തുരുത്തുകള്‍ കായല്‍മധ്യത്തില്‍ രൂപപ്പെടുത്തിയത്.
ഒന്നും രണ്ടും ഘട്ടത്തിനിടയിലെ മണല്‍ച്ചിറയിലെ മണലെടുത്ത് തുരുത്തുകള്‍ രൂപപ്പെടുത്തി. കുട്ടനാട് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ കീഴില്‍ ഇറിഗേഷന്‍ വകുപ്പ് തുരുത്തുകള്‍ കരിങ്കല്ലുകെട്ടി ബലപ്പെടുത്തി. ചുറ്റിനും കൈവരികള്‍ പിടിപ്പിച്ച് പൂന്തോട്ടം നിര്‍മിക്കാനാണ് പദ്ധതി. നിലത്ത് ടൈലുകള്‍ പാകും.
സഞ്ചാരികള്‍ക്കുവേണ്ടി ഐസ്‌ക്രീം പാര്‍ലറുകളും കോഫി ഹൗസുകളും ഉണ്ടാകും. പണി തീര്‍ന്നാലുടന്‍ ഇതിനുള്ള ടെന്‍ഡര്‍ വിളിക്കും. പണി പൂര്‍ത്തിയായില്ലെങ്കിലും ഇപ്പോള്‍ തന്നെ കായല്‍ക്കാറ്റ് കൊള്ളാന്‍ പുരവഞ്ചികളില്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്.
ശുചിത്വമിഷന്റെ അംഗീകാരംകൂടി ലഭിച്ചാല്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് കുട്ടനാട് ഡെവലപ്പ്‌മെന്റ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി.ഡി. സാബു പറഞ്ഞു.
തുരുത്തുകള്‍ 120 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ധീവരസഭയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 80 മീറ്ററാക്കി ചുരുക്കി.
മൂന്നാം ഘട്ടത്തിനു ഭരണാനുമതി ലഭിച്ച 245 കോടി രൂപയില്‍നിന്നു 203 കോടി രൂപയാണ് ചെലവായത്. ഒന്നും രണ്ടും ഘട്ടത്തിലെ തുരുമ്പിച്ച ഷട്ടറുകള്‍ മാറ്റി സ്റ്റീല്‍ ഷട്ടറുകള്‍ ആക്കിയതും ഷട്ടറുകള്‍ മനുഷ്യപ്രയത്‌നം മൂലം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനു പകരം വൈദ്യുതീകരിച്ചതും 203 കോടിയില്‍ നിന്നാണ്.
Content Highlights: thanneermukkom bund tourism vembanad lake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..