ബാങ്കോക്ക്: ടൂറിസം കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനൊരുങ്ങി തായ്‌ലന്‍ഡ്. ഒക്ടോബര്‍ മുതലാണ് സന്ദര്‍ശകരെ അനുവദിക്കുക. ബാങ്കോക്ക്, പട്ടായ, ഹുവാ ഹിന്‍, ചിയാങ് മായ് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളാണ് തുറക്കുന്നത്.

ആളുകള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ തുറക്കുക. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

കഴിഞ്ഞ മേയ് മുതല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് തായ്‌ലന്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  ഭാഗികമായി മാത്രമായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ നിലവില്‍ തുറക്കുകയെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡ് ഗവര്‍ണര്‍ അറിയിച്ചു.

Content Highlights: thailand to reopen major tourism destinations by october