ബാങ്കോക്ക്: ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് പ്രവേശനം നിഷേധിച്ച് തായ്‌ലന്‍ഡ്. ഇന്ത്യയില്‍ കോവിഡ് രോഗികള്‍ പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുക്കാണ് തായ്‌ലന്‍ഡ് വിലക്ക് കൊണ്ടുവന്നിരിക്കുന്നത്.

മേയ് ഒന്നുമുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ഇന്ത്യയിലുള്ള തായ്‌ലന്‍ഡ് പൗരന്മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്.

നേരത്തേ ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ അടുത്ത മാസത്തില്‍ യാത്ര പുനരാരംഭിക്കുമെന്ന് തായ്‌ലന്‍ഡ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

ഇന്ത്യന്‍ യാത്രികരുടെ ഇഷ്ട സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. തായ്‌ലന്‍ഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം 602 ഇന്ത്യന്‍ യാത്രക്കാരാണ് തായ്‌ലന്‍ഡിലെത്തിയത്.

Content Highlights: Thailand bans travellers from India due to rise in COVID cases