നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് നേരെ സോംബികള്‍ ചാടി വീണാല്‍...? ഈ യാത്ര ധൈര്യശാലികള്‍ക്ക് മാത്രം


2 min read
Read later
Print
Share

അവര്‍ കാറിനുനേരെ നടന്നടുക്കുകയും വാഹനത്തില്‍ രക്തം പുരട്ടുകയും ഡോറില്‍ തട്ടി ഭയപ്പെടുത്തുകയും ചെയ്യും.

-

ഞ്ചരിക്കുന്നതിനിടെ, ഉറങ്ങുന്നതിനിടെ, ഭക്ഷണം കഴിക്കുന്നതിനിടെ എവിടെ നിന്നോ ചാടി വീഴുന്ന പേടിപ്പിക്കുന്ന രൂപഭാവങ്ങളോടു കൂടിയവര്‍. സിനിമയിലും കഥകളിലും മാത്രം അനുഭവിച്ചറിഞ്ഞിട്ടുള്ള അവരെ നമ്മള്‍ വിളിക്കുന്നത് സോംബികളെന്ന്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചിലര്‍ പൊടുന്നനേ നമ്മള്‍ക്ക് മുന്നില്‍ വന്നാലോ? ഒരിക്കലുമില്ല എന്ന് പറയാന്‍ വരട്ടെ. ജപ്പാനില്‍ ധൈര്യശാലികളായ സഞ്ചാരപ്രിയര്‍ക്കായി മാത്രം ഇങ്ങനെയൊരു സ്ഥലം വരുന്നുണ്ട്.

കൗവാഗരാസേറ്റൈ എന്ന ജാപ്പനീസ് ഹൊറര്‍ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയാണ് ഇങ്ങനെയൊരാശയത്തിന് പിന്നില്‍. കാറില്‍ ഒരു ഡ്രൈവ് ഇന്‍- ഹൗസ് അനുഭവമായാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തിയേറ്ററിനുള്ളിലൂടെ വാഹനമോടിക്കുന്ന ഒരു സമ്പ്രദായത്തേക്കുറിച്ച് വായിച്ചതില്‍ നിന്നാണ് വീടിനുള്ളിലൂടെ വാഹനമോടിക്കുന്ന ആശയം ലഭിച്ചതെന്ന് പ്രൊഡക്ഷന്‍ കമ്പനി സ്ഥാപകന്‍ കെന്റ ഇവാന പറഞ്ഞു.

ടോക്കിയോ ഡൗണ്‍ടൗണിലെ ഒരു കെട്ടിടത്തിന്റെ മൂടിക്കെട്ടിയ പാര്‍ക്കിങ് ഗാരേജിലാണ് ഭീകരരംഗങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. സോംബി ആക്രമണത്തിനിടെ കാറിനുള്ളില്‍ പെട്ടുപോവുന്ന നിമിഷങ്ങള്‍ യാത്രികര്‍ക്ക് നേരിട്ടനുഭവിക്കാം. ഇതിനുവേണ്ടി സോംബികളായി അഭിനയിക്കാനുള്ള കലാകാരന്മാരെയും കമ്പനി നിയമിച്ചിട്ടുണ്ട്. വരുന്നവര്‍ക്ക് സ്വന്തം കാര്‍ തന്നെ ഉപയോഗിക്കാം. എണ്ണായിരം ജാപ്പനീസ് യുവാന്‍ (5621.50 ഇന്ത്യന്‍ രൂപ) ആണ് ഇതിന്റെ നിരക്ക്. ഇനി സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് കമ്പനി തന്നെ വാഹനം നല്‍കും. ഒമ്പതിനായിരം ജാപ്പനീസ് യുവാന്‍ (6324 ഇന്ത്യന്‍ രൂപ) ആണ് ഇതിന് നല്‍കേണ്ടത്.

സന്ദര്‍ശകര്‍ കാറിന്റെ എഞ്ചിന്‍ ഓഫ് ചെയ്യുന്നതോടെ ഗാരേജിന് ഷട്ടര്‍ വീഴും. പിന്നെ കൂരാകൂരിരുട്ട്. ഈ സമയം നേരത്തെ നല്‍കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കറിലൂടെ ഭീകരമായ ശബ്ദങ്ങള്‍ കേള്‍ക്കാനാരംഭിക്കും. പിന്നാലെയെത്തും രക്തത്തില്‍ കുളിച്ച് പേടിപ്പെടുത്തുന്ന രൂപവുമായി മനുഷ്യപ്പിശാചുക്കള്‍. അവര്‍ കാറിനുനേരെ നടന്നടുക്കുകയും വാഹനത്തില്‍ രക്തം പുരട്ടുകയും ഡോറില്‍ തട്ടി ഭയപ്പെടുത്തുകയും ചെയ്യും.

തങ്ങളുടെ അഭിനേതാക്കളെയും ഉപഭോക്താക്കളെയും സംരക്ഷിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. അഭിനേതാക്കള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് ഓരോ കാറും ആല്‍ക്കഹോള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നു. കാറില്ലാതെ വരുന്ന ഓരോ സന്ദര്‍ശകനും വെവ്വേറെ കാറുകളാണ് നല്‍കുന്നത്.

ഭയപ്പെടുത്തുന്ന സിനിമകളും കളികളും എല്ലായ്‌പ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഇവാന പറയുന്നു. ''എനിക്ക് മൂന്നു വയസുള്ളപ്പോള്‍ എന്റെ മാതാപിതാക്കള്‍ ഹൊറര്‍ സിനിമകള്‍ വാടകയ്ക്കെടുത്തു കാണിച്ചുതരുമായിരുന്നു. പ്രേതങ്ങള്‍ എനിക്ക് പോക്കിമോന്‍ പോലെയാണ്.'' ഇവാന പറയുന്നു. 2018-ലെ ഹാലോവീന്‍ ദിവസത്തിലാണ് അദ്ദേഹം തന്റെ കമ്പനി ആരംഭിച്ചത്.

Content Highlights: Terrifying Drive in Haunted House, Tokyo, Kowagarasetai, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
riyas

1 min

തെങ്ങിന്‍തോപ്പുകളും പുഴയോരവും കടല്‍തീരവും; കേരളം ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനാണെന്ന് മന്ത്രി

May 30, 2023


Manali-Leh

1 min

മാസങ്ങള്‍ക്ക് ശേഷം മണാലി- ലേ ഹൈവേ തുറന്നു; ആവേശത്തോടെ സഞ്ചാരികള്‍

May 30, 2023


Pthankayam

1 min

അപകടമരണങ്ങള്‍ തുടര്‍ക്കഥ; പതങ്കയത്തേക്കുള്ള വഴികളടച്ച് പോലീസ്, സഞ്ചാരികള്‍ക്ക് കര്‍ശനവിലക്ക്

May 30, 2023

Most Commented