രാമപ്പ ക്ഷേത്രം | Twitter
പാരീസ്: തെലങ്കാനയിലെ മുലുഗു ജില്ലയിലെ രാമപ്പക്ഷേത്രത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. 800 വര്‍ഷത്തോളം പഴക്കമുള്ളതാണ് ക്ഷേത്രം. രാമലിംഗേശ്വര ക്ഷേത്രം എന്നതാണ് യഥാര്‍ഥ പേരെങ്കിലും ക്ഷേത്രം പണിത ശില്പിയുടെ പേരില്‍ അറിയപ്പെടുന്നുവെന്നതാണ് രാമപ്പ ക്ഷേത്രത്തിന്റെ പ്രത്യേകത.
പാലംപേട്ട് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ശിവനാണ് പ്രതിഷ്ഠ. കാകതീയ ഭരണാധികാരിയായ ഗണപതിദേവയുടെ സേനാധിപന് രചല രുദ്രനാണ് എ.ഡി. 1213-ല്‍ ക്ഷേത്രം പണിതീര്‍ത്തത്. ഭൂമി കുലുങ്ങിയാല്പ്പോലും തകരാത്തവിധം മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്ന ശിലകള്‍ ഉപയോഗിച്ചുള്ള ശ്രീകോവിലിനു മുകളിലത്തെ ചതുശ്ശാല ഗോപുരവുമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത.
'ലൈറ്റ്ഹൗസുകളുടെ രാജാവ്' എന്നറിയപ്പെടുന്ന ഫ്രാന്‍സിലെ കോര്ദുവാന് ലൈറ്റ്ഹൗസിനെ യുനെസ്കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തി. 1611-ല്‍ ലൂയി ദെ ഫോയിക്സാണ് കോര്ദുവാന് പണി കഴിപ്പിച്ചത്. 48 അടി (15 മീറ്റര്‍) ഉയരത്തിലായിരുന്നു ആദ്യം ലൈറ്റ്ഹൗസ് നിര്‍മിച്ചത്.

കപ്പലുകള്‍ക്ക് ദിശ കാണിക്കുന്നതിനായി ലൈറ്റ്ഹൗസിന് മുകളില്‍ വിറക് കത്തിച്ചാണ് അക്കാലത്ത് വെളിച്ചം കാണിച്ചിരുന്നത്. ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന കപ്പലുകള്‍ ചെറിയ തുക ചുങ്കമായി നല്‍കിയിരുന്നു.
Content highlights : telangana ramappa temple and cordouan lighthouse gets world heritage tag in unesco
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..