-
ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ്സില്‍ അധിക ബാഗേജിന് ഇനിമുതല്‍ കാശ് നല്‍കണം. വിമാനത്തിലെന്ന പോലെ ഒരു യാത്രക്കാരന് നിശ്ചിത ഭാരത്തില്‍ കൂടുതല്‍ ബാഗുകള്‍ കൊണ്ടുപോകാനാകില്ല. അതിന് പ്രത്യേക ഫീസ് അടയ്ക്കണം.
തേജസ് എക്‌സ്പ്രസ്സിലെ എക്‌സിക്യൂട്ടീവ് കംപാര്‍ട്ട്‌മെന്റുകളില്‍ 70 കിലോയാണ് ഒരാള്‍ക്ക് പരമാവധി കയറ്റാവുന്ന ബാഗേജുകളുടെ ഭാരം. ചെയര്‍ കാറിലാണെങ്കില്‍ അത് 40 കിലോയായി കുറയും. എല്ലാ ദീര്‍ഘ ദൂര ട്രെയിനുകളിലും ഈ സംവിധാനം ഉടന്‍ നിലവില്‍ വരും.
ഓട്ടോമാറ്റിക്ക് ഡോര്‍ സംവിധാനമുള്ള ട്രെയിനാണ് തേജസ്. വലിയ ലഗേജുകള്‍ കയറ്റാനായി യാത്രികര്‍ അധിക സമയമെടുക്കുന്നതിനാല്‍ ഡോറുകള്‍ കൃത്യസമയത്ത് അടയ്ക്കാനാവില്ല. ഇതുമൂലം ഓരോ സ്‌റ്റേഷനുകളിലും ട്രെയിന്‍ വൈകിയാണ് എത്തുന്നത്. കൃത്യ സമയത്ത് ഓടേണ്ട ട്രെയിനായതിനാല്‍ ഇക്കാര്യം കണക്കിലെടുത്താണ് പുതിയ നിയമം നിലവില്‍ വരുന്നത്.
Content Highlights: Tejas Express will charge for excess baggage from passengers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..