ചെരിപ്പുതേയുംവരെ നടക്കാന്‍ തയ്യാറുണ്ടോ; വലിയൊരു ലോകം തരാം


'പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് കനോലി കനാല്‍... ചരിത്രം അതിരിട്ട കോഴിക്കോട് പട്ടണം... മരങ്ങളും ചില്ലകളുടെ നിഴലും പക്ഷികളുടെ പാട്ടും ആസ്വദിച്ചങ്ങിനെ എത്ര നടന്നാലും മതിവരാത്ത വഴികള്‍...

ടീം സൺഡേ വാക്ക് കക്കാടം​പൊയിലിൽ ഞായർ നടത്തത്തിനിടെ

കോട്ടയ്ക്കല്‍: ചെരിപ്പുതേയുംവരെ നടക്കാന്‍ തയ്യാറുണ്ടോ, എങ്കില്‍ ഈ സംഘത്തില്‍ നിങ്ങള്‍ക്കും ചേരാം. വെറുതേ നടന്നിട്ട് എന്തു കിട്ടാനാണ് എന്നു ചോദിക്കുന്നവരോട് 'ടീം സണ്‍ഡേ വാക്ക്' പറയും 'നടക്കുന്തോറും ലോകം വലുതാകുന്നതുകാണാം. പലവഴി പോകുക, പലരെ കാണുക, പലതും പഠിക്കുക' ഇതാണ് സംഘത്തിന്റെ ആശയം.

ഇരുപതോ മുപ്പതോ കിലോമീറ്റര്‍ നടക്കാനുള്ള സ്ഥലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതെന്ന് ടീമിന്റെ പ്രവര്‍ത്തകരിലൊരാളും വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്. സ്‌കൂള്‍ ഓഫീസ് ജീവനക്കാരനുമായ ടി. മുഹമ്മദ് പറഞ്ഞു. അത്രയും സ്ഥലംവരെ വാഹനത്തില്‍പ്പോകും. ഇന്നലെ കോഴിക്കോട് സരോവരം പാര്‍ക്കും പരിസരപ്രദേശങ്ങളുമാണ് സന്ദര്‍ശിച്ചത്. ബേബി മെമ്മോറിയല്‍ ജങ്ഷനില്‍ വണ്ടിയിറങ്ങി. പിന്നെ നടത്തം തുടങ്ങി. അതേപ്പറ്റി സംഘത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ:

'പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് കനോലി കനാല്‍... ചരിത്രം അതിരിട്ട കോഴിക്കോട് പട്ടണം... മരങ്ങളും ചില്ലകളുടെ നിഴലും പക്ഷികളുടെ പാട്ടും ആസ്വദിച്ചങ്ങിനെ എത്ര നടന്നാലും മതിവരാത്ത വഴികള്‍... കാരപ്പറമ്പിലെ കണ്ടല്‍ക്കാടുകള്‍ തേടി പിന്നെയും നടന്നു. പായല്‍ നിറഞ്ഞും ഒഴുക്ക് നിലച്ചും ഞങ്ങള്‍ക്കൊപ്പം കനോലി കനാലുമുണ്ട്. ആ വഴികളിലെവിടെയൊ ഒരിടത്ത് ചരിത്രം ഓര്‍മപ്പെടുത്തി കനാലില്‍ തുഴയെറിഞ്ഞ് ഒരു വള്ളം കടന്നുപോയി...'

ആറു വര്‍ഷത്തിനുള്ളില്‍ ഇതുവരെ ടീം നടത്തിയ യാത്രകളുടെയെല്ലാം കുറിപ്പുകള്‍ ഇതുപോലെ തയ്യാറാക്കാറുണ്ട്.

മണ്ണുദിനമേ നന്ദി!

2016 ഡിസംബര്‍ അഞ്ചിന് ഒരു മണ്ണുദിനത്തിലായിരുന്നു ഇങ്ങനെയൊരു ആശയം ഉടലെടുത്തതെന്ന് സംഘത്തിലെ പ്രധാനിയായ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്. അധ്യാപകന്‍ കെ.പി. ഷാനിയാസ് പറഞ്ഞു:

'സ്‌കൂളിലെ കുട്ടികളെയും കൊണ്ട് ഞങ്ങള്‍ നാട്ടിലെ കൃഷിയിടങ്ങളിലേക്ക് നടത്തം സംഘടിപ്പിച്ചിരുന്നു. അന്നാണ് ഇങ്ങനെ നമുക്ക് എല്ലാ അവധിദിവസങ്ങളിലും നടത്തം സംഘടിപ്പിച്ചുകൂടേ എന്ന ആലോചന ഉണ്ടാകുന്നത്. നാട്ടിന്‍പുറങ്ങളിലെ ശുദ്ധവായു ശ്വസിച്ച്, പ്രകൃതിയെ തൊട്ടറിഞ്ഞുനടത്തുന്ന ഇത്തരം യാത്രകള്‍ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കൂട്ടും'.

അങ്ങനെ 'ടീം സണ്‍ഡേ വാക്ക്' എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി. കൂട്ടായ്മ ഒരു വാട്‌സാപ്പ് ഗ്രൂപ്പും തുടങ്ങി. ലോക്ഡൗണ്‍ കാലത്തും റംസാന്‍ വ്രതവേളകളിലുമൊഴികെ എല്ലാ ഞായറാഴ്ചകളിലും യാത്ര പോയി.

കഴിഞ്ഞയാഴ്ച കക്കാടംപൊയിലിലായിരുന്നു. വാര്‍ഷികാഘോഷത്തിന് എല്ലാ വര്‍ഷവും മറ്റൊരു സംസ്ഥാനത്തേക്ക് പോകും. മഹാബലിപുരം, കാഞ്ചീപുരം, വേളത്തുങ്കല്‍ എന്നിവിടങ്ങളില്‍ അങ്ങനെ പോയി. ചെന്നൈയിലും പോയി. പ്രധാന ടൗണിലിറങ്ങി പിന്നീട് ഇരുപതോ മുപ്പതോ കിലോമീറ്റര്‍ നടന്നുള്ള യാത്രയാണ് ആസൂത്രണം ചെയ്യുക. ഓഗസ്റ്റില്‍ കര്‍ണാടകത്തിലേക്ക് പോകും. യാത്രച്ചെലവ് അംഗങ്ങള്‍ വീതിച്ചെടുക്കും. മുന്നൂറിലേറെ യാത്രകള്‍ ആറു വര്‍ഷംകൊണ്ട് നടന്നു.

വാളക്കുളം സ്‌കൂളിലെ അധ്യാപകരായ ഇ.കെ. ആസിഫ്, പി.വി. അബ്ദുറഹ്മാന്‍, ബിസിനസുകാരായ കെ.പി. അന്‍വര്‍, പി. ഹനീഫ, ഫാഷന്‍ ഡിസൈനര്‍ സി. ഷൗക്കത്ത് തുടങ്ങി ഇരുപതോളം പേരാണ് കൂട്ടായ്മയിലുള്ളത്.

Content Highlights: team sunday walk travel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented