Photo: Rajeesh Koomullil
ഊട്ടി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയിലേക്ക് ഇനിമുതല്‍ പ്രവേശിക്കണമെങ്കില്‍ ഇ-പാസ് നിര്‍ബന്ധം. മറുനാട്ടില്‍ നിന്നും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളില്‍ നിന്നും ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കണമെങ്കില്‍ നിര്‍ബന്ധമായും ഇ-പാസ് കൈയ്യില്‍ കരുതണം.
ഇതുവരെ ഇ-രജിസ്‌ട്രേഷന്‍ ചെയ്ത് ജില്ലയിലേക്ക് വരാമായിരുന്നു. മറ്റുസ്ഥലങ്ങളില്‍നിന്ന് വരുന്നവരില്‍ നിന്നും നീലഗിരിയില്‍ കോവിഡ് പകരാന്‍ കാരണമാകുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇപാസ് നിര്‍ബന്ധമാക്കിയത്. ആവശ്യം ന്യായമാണെന്ന് ബോധ്യമാകുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിച്ച് അനുമതി നല്‍കൂ.
നിലവില്‍ സഞ്ചാരികളുടെ കാര്യത്തില്‍ ഇ-പാസ് അനുവദിക്കാന്‍ സാധ്യത കുറവാണ്. ആദ്യഘട്ട കോവിഡ് തരംഗത്തില്‍ നിന്നും പതിയേ കരകയറുന്ന സമയത്താണ് നീലഗിരിയില്‍ രണ്ടാം ഘട്ടം ശക്തമായി ആരംഭിച്ചത്. ഇതോടെ ഏപ്രില്‍ മുതല്‍ സഞ്ചാരികള്‍ക്ക് ജില്ലയിലേക്കുള്ള പ്രവേശനം അധികൃതര്‍ നിരോധിച്ചിരുന്നു. നിലവില്‍ ഊട്ടിയിലെ എല്ലാ സഞ്ചാരകേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.
Content Highlights: Tamilnadu Goverment introduce E-Pass to enter Ooty
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..