
Photo: Pixabay
ഒരു പേരിലൊക്കെ ഇപ്പോൾ എന്തിരിക്കുന്നു? ഒരു വിമാനക്കമ്പനിയേക്കുറിച്ചാണ് ഈ പറയുന്നതെങ്കിൽ ഒരുപാടുണ്ട് പറയാൻ. ചെറിയ ആശയക്കുഴപ്പം കൊണ്ട് പേര് മാറ്റാനൊരുങ്ങുകയാണ് തായ്വാനിലെ ഒരു വിമാനക്കമ്പനി. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ചൈന എയർലൈൻസാണ് ഈ മാറ്റത്തിനൊരുങ്ങുന്നതെന്നറിയുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലാവുക.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ചർച്ചകളാണ് പേരുമാറ്റം എന്ന വിഷയത്തിന് വീണ്ടും ചൂടുപകർന്നത്. കൊറോണ വ്യാപനം തടയാനായി ലോകത്തിന്റെ പലഭാഗങ്ങളിലേക്കും മരുന്നുകൾ എത്തിച്ചത് ചൈന എയർലൈൻസിന്റെ കാർഗോ ഫ്ളൈറ്റുകളായിരുന്നു. വിമാനത്തിന്റെ പേരിലെ ചൈന തായ്വാനിലെ ജനങ്ങളിൽ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ കമ്പനി ആഭ്യന്തര ചർച്ചകൾ തുടങ്ങിയതായി സി.എൻ.എൻ റിപ്പോർട്ട് ചയ്തു.
1959 ൽ സ്ഥാപിക്കപ്പെട്ട ചൈന എയർലൈൻസിന്റെ ആദ്യ പറക്കൽ തായ്പേയിലെ തോവോയുവൻഅന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു. 29 രാജ്യങ്ങളിലെ 160 കേന്ദ്രങ്ങളിലേക്ക് വിമാനം സർവീസ് നടത്തുന്നു. വിമാനക്കമ്പനിയുടെ മുഖ്യ ഓഹരിയുടമകളായിരുന്നു ചൈന ഏവിയേഷൻ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ. തായ്വാൻ സർക്കാരാണ് ഇതിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
Content Highlights: Taiwan's largest airline to change its name, COVID 19, travel news
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..