45 ദിവസം, 12 സംസ്ഥാനങ്ങള്‍; സ്വച്ഛ് ഭാരത് പ്രചാരകന്‍ ഗോവിന്ദനുണ്ണിയുടെ യാത്ര


വി.ഹരിഗോവിന്ദന്‍

ഇന്ത്യമുഴുവന്‍ സന്ദര്‍ശിക്കണമെന്ന അച്ഛന്റെ നിര്‍ദേശം നടപ്പാക്കാനായി എന്ന കൃതാര്‍ഥത യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ നേടിയെന്ന് ഗോവിന്ദനുണ്ണി പറയുന്നു.

ടി. ഗോവിന്ദനുണ്ണി, സ്വച്ഛ് ഭാരത് സന്ദേശ സൈക്കിൾയാത്രയ്‌ക്കിടെ

നാല്പത്തിയഞ്ച് ദിവസം, 12 സംസ്ഥാനങ്ങള്‍, 88 ചെറുപട്ടണങ്ങള്‍... വ്യത്യസ്ത കാലാവസ്ഥകള്‍. കടല്‍ത്തിരകള്‍ കവിതയെഴുതുന്ന കന്യാകുമാരിമുതല്‍ വടക്ക് മഞ്ഞണിഞ്ഞുനില്‍ക്കുന്ന ജമ്മുകശ്മീരിലെ വൈഷ്‌ണോദേവിക്ഷേത്രം വരെ 5,364 കിലോമീറ്റര്‍ നീണ്ട അനുഭവങ്ങള്‍. സ്വച്ഛ് ഭാരത് പ്രചാരകന്‍ പാലക്കാട് പുത്തൂര്‍ തറയ്ക്കല്‍ ടി. ഗോവിന്ദനുണ്ണിയെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഗുരുവിന് ഇതെല്ലാം ഓര്‍ത്തെടുക്കാനുള്ള സമയമാണ്. ശുചിത്വഭാരതമെന്ന ആശയം ഗ്രാമങ്ങളിലെത്തിക്കാന്‍ നടത്തിയ രണ്ടാംഘട്ട യാത്ര.

2017 ഡിസംബര്‍ ഒന്നുമുതല്‍ 28 വരെ പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന ആശയവുമായി നടത്തിയ യാത്രയാണ് തുടര്‍യാത്രയ്ക്ക് കരുത്തുനല്‍കിയത്. ഇനി ആലോചിക്കുന്നത് ഹ്രസ്വദൂര യാത്രകള്‍, അനുഭവങ്ങള്‍ എഴുത്ത്...

ഗിയര്‍ സൈക്കിളും രണ്ടുജോഡി വസ്ത്രവും

ഗിയറുള്ള സൈക്കിളിലായിരുന്നു യാത്ര. ധരിച്ചതുള്‍പ്പെടെ രണ്ടുജോഡി വസ്ത്രം മാത്രം. ഉണക്കിയ പഴങ്ങള്‍, നാലുലിറ്റര്‍ വെള്ളം, സൈക്കിള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനുള്ള സാധനങ്ങള്‍. എല്ലാംകൂടി 15 കിലോ ലഗ്ഗേജ്.

അച്ഛന്‍ തെളിയിച്ച ദീപം

ഗാന്ധിയനായിരുന്നു അച്ഛന്‍ നെല്ലായ പുലാക്കാട്ട് വാരിയത്ത് കൃഷ്ണന്‍കുട്ടിവാരിയര്‍. അമ്മ ടി. കുഞ്ഞിലക്ഷ്മിക്കാവ് വാരസ്യാര്‍. കുട്ടിക്കാലത്ത് മഹാത്മജിയുടെ ആശയങ്ങള്‍ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ത്യമുഴുവന്‍ സന്ദര്‍ശിക്കണമെന്ന അച്ഛന്റെ നിര്‍ദേശം നടപ്പാക്കാനായി എന്ന കൃതാര്‍ഥത യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ നേടിയെന്ന് ഗോവിന്ദനുണ്ണി പറയുന്നു.

രണ്ടുവര്‍ഷം മുമ്പ്

യാത്രയ്ക്കുള്ള ഒരുക്കം രണ്ടുവര്‍ഷംമുമ്പേ തുടങ്ങി. ദിവസം ശരാശരി 120 കിലോമീറ്റര്‍ പിന്നിടുംതരത്തില്‍ റൂട്ട്മാപ്പ് തയ്യാറാക്കി. ഈ സമയത്തൊക്കെ അടുത്ത പരിചയക്കാരെ കാണുന്‌പോള്‍ രണ്ടുരൂപ വാങ്ങും. യാത്രയ്ക്ക് സാധാരണക്കാരന്റെ പങ്കാളിത്തം ഉറപ്പുവരുത്താനായിരുന്നു ഇത്. മൂത്ത ജ്യേഷ്ഠന്‍ എരോമന്‍ ഉണ്ണി 100 രൂപ നല്‍കി. യാത്രയുടെ ആശയമറിഞ്ഞ ശൃംഗേരിമഠം ശങ്കരാചാര്യര്‍ 100 രൂപ സമ്മാനിച്ചു. ഈ തുകകളുപയോഗിച്ചാണ് പുതിയ സൈക്കിള്‍ വാങ്ങിയത്.

ജൂണ്‍ അഞ്ചിനു രാവിലെ 10 മണിക്ക് കന്യാകുമാരിയില്‍നിന്നു യാത്ര തുടങ്ങി. ജൂലായ് 27ന് വൈകുന്നേരം പാലക്കാട്ട് തിരിച്ചെത്തി. പോകുന്നവഴിക്കുള്ള കോളേജുകളിലെ വിദ്യാര്‍ഥികള്‍, സൈക്കിള്‍ ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പല സ്ഥലത്തും സൈക്കിളില്‍ കൂടെക്കൂടി.

കിഴക്കുണരും പക്ഷി

പുലര്‍ച്ചെ രണ്ടിന് ഉണരും. കുളിയും ധ്യാനവും കഴിഞ്ഞ് മൂന്നരയ്ക്ക് സൈക്കിള്‍ ചവിട്ടിത്തുടങ്ങും. ഏഴുമണിവരെ ഇത് തുടരും. പത്തുമിനുട്ട് ചായയ്ക്കും പ്രഭാത ഭക്ഷണത്തിനുമുള്ള ഇടവേള. പന്ത്രണ്ടുമണിവരെ യാത്ര തുടരും. എത്തുന്നസ്ഥലത്ത് കുളിച്ച് വസ്ത്രംകഴുകി വിശ്രമിക്കും. വൈകീട്ട് ഗ്രാമങ്ങള്‍ കാണാനിറങ്ങും. രാത്രി ഏഴിന് തിരികെ താമസസ്ഥലത്തെത്തും. എട്ടരയ്ക്ക് അത്താഴം. ഒന്പതുമണിമുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഉറക്കം. ഇതായിരുന്നു യാത്രയിലെ ജീവിതക്രമം.

എട്ടു ഭാഷ , പന്ത്രണ്ടിനം ഭക്ഷണം

കേരളംമുതല്‍ ജമ്മുകശ്മീര്‍വരെ 12 സംസ്ഥാനങ്ങളിലെ യാത്രയ്ക്കിടയില്‍ ഹിന്ദിയും മറാഠിയുമുള്‍പ്പെടെ എട്ടുഭാഷകള്‍ ഉപയോഗിച്ച് സാധാരണക്കാരുമായി ആശയങ്ങള്‍ പങ്കുവെച്ചു തുടങ്ങിയെങ്കിലും ഒടുവിലത് മലയാളമെന്ന ഏക ഭാഷയിലേക്കെത്തി. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളുടെ രുചിയുമറിഞ്ഞു.

ജൂലായ് 19ന് ജമ്മുവില്‍ എത്തി. 21ന് പുലര്‍ച്ചെ വൈഷ്‌ണോദേവി ദര്‍ശനത്തിന് വേണ്ടി കത്ര എന്ന നഗരത്തിലെത്തി. 14 കിലോമീറ്റര്‍ മലകയറി രാത്രി 11.30ഓടെ എത്തി. പിറ്റേന്നു രാവിലെ 10ന് ദര്‍ശനശേഷം മലയിറങ്ങി. അപ്പോഴേക്കും ശരീരം നന്നായി ക്ഷീണിച്ചു. പക്ഷേ, ആത്മവിശ്വാസത്തിന് കരുത്തേറി.

Content Highlights: T Govindan Unni campaign tour on his cycle to spread the message of Swachh Bharat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented