പ്രകൃതിസൗന്ദര്യം എല്ലാവര്‍ക്കും ആസ്വദിക്കാനുള്ളതാണ്. ലോകത്തിലെ മനോഹരഭൂമികളെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറുന്നു. അവിടേയ്ക്ക് പ്രവേശിക്കുന്നതിനു പോലും മനുഷ്യന് പണം മുടക്കേണ്ട അവസ്ഥയാണ്. 

sweden

എന്നാല്‍ സ്വീഡന്‍ ഇതില്‍ നിന്നു വേറിട്ടുനില്‍ക്കുകയാണ്. മലകളും കാടുകളും ജലാശയങ്ങളുമെല്ലാം സഞ്ചാരികള്‍ക്കായി ഇവിടെ തുറന്നിട്ടിരിക്കുന്നു; പ്രകൃതിയോട് സഞ്ചാരികളെല്ലാം അല്‍പം ബഹുമാനം കാണിക്കണം എന്ന ഒറ്റ നിബന്ധനയില്‍.

ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ എയര്‍ബിഎന്‍ബിയില്‍ സ്വീഡനിലെ താമസസൗകര്യങ്ങള്‍ തിരയുന്നവരുടെ മുന്നിലേക്ക് കടലും കാടുകളും കുന്നും മലയുമെല്ലാം തെളിയും. എവിടെ വേണമെങ്കിലും സന്ദര്‍ശകര്‍ക്ക് താമസിക്കാം. പണമൊന്നും നല്‍കേണ്ട. അവിടെയുള്ള ജീവജാലങ്ങളോടും പരിസ്ഥിതിയോടും ബഹുമാനം കാണിക്കണമെന്നു മാത്രം, പരസ്യത്തില്‍ പറയുന്നത് ഇങ്ങനെ.

സ്വീഡനില്‍ ഈഫല്‍ ടവറോ, ബിഗ് ബെന്നോ, നയാഗ്ര വെള്ളച്ചാട്ടമോ ഇല്ല. എല്ലാ തടാകങ്ങളും ഇവിടുത്തെ സ്വിമ്മിങ് പൂളാണ്. എല്ലാ മലമുകളും നിങ്ങള്‍ക്കുള്ള പളുങ്ക് പാകിയ മട്ടുപ്പാവുകളാണ്. വനങ്ങളെല്ലാം കൂണുകളും പഴങ്ങളും ലഭിക്കുന്ന പാചകപ്പുരയാണ്... പരസ്യവാചകം ഇങ്ങനെ പോകുന്നു.

sweden

സ്വീഡന്‍ വിനോദസഞ്ചാര വകുപ്പ് എയര്‍ബിഎന്‍ബിയുമായി കൈകോര്‍ത്ത് നടത്തുന്ന ഈ വ്യത്യസ്ത പ്രചാരണം മെയ് 22-നാണ് ആരംഭിച്ചത്.