വില്ലിവാക്കം പാലം
വിനോദസഞ്ചാരികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് ചെന്നൈ വില്ലിവാക്കം സിഡ്‌കൊനഗറില്‍ നിര്‍മിക്കുന്ന ചില്ലുതൂക്കുപാലം അവസാനഘട്ടത്തില്‍.
ഉടന്‍തന്നെ പാലം തുറക്കാനാണ് തീരുമാനം. ചെന്നൈ കോര്‍പ്പറേഷന്റെ 'സ്മാര്‍ട്ട് സിറ്റി' പദ്ധതിക്കുകീഴില്‍ എട്ടുകോടി ചെലവിലാണ് നിര്‍മാണം.
വില്ലിവാക്കം തടാകത്തിനുമുകളിലൂടെ നിര്‍മിച്ച 250 മീറ്റര്‍ നീളവും ഒരുമീറ്റര്‍ വീതിയുമുള്ള ചില്ലുതൂക്കുപാലത്തിലൂടെ ഒരേസമയം നൂറുപേര്‍ക്ക് നടക്കാനാവും.
പൊതുജനങ്ങള്‍ക്ക് പാലത്തിലേക്ക് എളുപ്പത്തില്‍കയറാന്‍ കോണിപ്പടികളും ലിഫ്റ്റ് സൗകര്യങ്ങളുമൊരുക്കും. പാലത്തിലൂടെ നടക്കുമ്പോള്‍ വെള്ളത്തിന് മുകളിലൂടെനടക്കുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിലാണ് നിര്‍മാണം. ബോട്ട് സവാരിയുമൊരുക്കുന്നുണ്ട്.
തടാകത്തിന് ചുറ്റും 39 ഏക്കര്‍സ്ഥലത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കുമൊരുക്കും. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിക്കും.
കടകളും റസ്റ്റോറന്റുകളും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പ്രത്യേകസ്ഥലവും ഉണ്ടായിരിക്കും. തമിഴ്‌നാട്ടിലെ ആദ്യത്തെ ചില്ലു തൂക്കുപാലം കൂടിയാണിത്.
Content Highlights: Suspension bridge over Chennai's Villivakkam lake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..