ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെൻ ലേവയും
ശസ്ത്രക്രിയാമുറിയില്‍ രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ മാത്രമല്ല, ലോകത്തിലെ വലിയ ഉയരംകീഴടക്കാനും തങ്ങള്‍ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോക്ടര്‍ ദമ്പതിമാര്‍. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെന്‍ ലേവയുമാണ് സപ്ലിമെന്ററി ഓക്സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തിയത്.
സമുദ്രനിരപ്പില്‍നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ ഇരുവരും എത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടര്‍ദമ്പതിമാരെന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി.
എന്‍.എച്ച്.എല്‍. നഗരസഭാ മെഡിക്കല്‍ കോളേജില്‍ സര്‍ജറിവിഭാഗത്തിലെ പ്രൊഫസറായ ഹേമന്ദും ഗുജറാത്ത് വിദ്യാപീഠില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ സുരഭിബെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന സന്ദേശം നല്‍കാനാണ് പര്‍വതാരോഹണം നടത്തിയത്.
Content Highlights: Surgeons From Gujarat Become India's First Doctor Couple To Scale Mount Everest
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..