കോവളം ബീച്ച് | Photo: twitter.com|desi_thug1
കോവളം: വിനോദസഞ്ചാരകേന്ദ്രമായ കോവളത്ത് പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സന്ദര്‍ശകരുമായി ഇടപെടുന്നുവെന്നുളള വ്യാപക പരാതിയെ തുടര്‍ന്നാണ് കോവളം പോലീസ് കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. ഇന്ന് മുതല്‍ നടപടികളാരംഭിക്കുമെന്ന് കോവളം ഇന്‍സ്പെക്ടര്‍ സൂചിപ്പിച്ചു.
കോവളത്ത് ഇതരസംസ്ഥാനത്തുള്ളവരടക്കമുള്ളവരുടെ നിരവധി കടകളും മറ്റു സ്ഥാപനങ്ങളുമുണ്ട്. മാസ്ക് ധരിക്കാതെ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൈകഴുകുന്നതിനുളള വെള്ളം, സാനിറ്റൈസര്‍ അടക്കമുള്ളവ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കടകളില്‍ ജോലിചെയ്യുന്ന ഉടമയടക്കമുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കപ്പെട്ട പ്രായപരിധിയിലുള്ളവര്‍ കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെയും രോഗമില്ലെന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതിയിരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കടകള്‍ക്ക് മുന്നില്‍ അഞ്ച് പേരില്‍ കൂടുകല്‍ പേരെ കണ്ടെത്തിയാല്‍ കടയുടമയില്‍നിന്ന് പിഴയീടാക്കും.
വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിര്‍ദിഷ്ട സാമൂഹികാകലം പാലിക്കുന്നതിനുള്ള ലൈനുകളും നിര്‍ബന്ധമായി രേഖപ്പെടുത്തിയിരിക്കണമെന്നും പോലീസ് അറിയിച്ചു.
Content Highlights: Strict Covid 19 rules to be imposed in Kovalam beach, travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..