കെഎസ്ആര്‍ടിസി 'സ്ലീപ്പര്‍ ബസ്' വയനാട്ടിലേക്കും; എല്ലാ സൗകര്യങ്ങളോടെയുമുള്ള എ.സി താമസത്തിന് നൂറ് രൂപ


ലിജോ ടി. ജോര്‍ജ്

സ്ലീപ്പർ കോച്ചാക്കിയ ബസിന്റെ ഉൾവശം

കോഴിക്കോട്: മൂന്നാറില്‍ പരീക്ഷിച്ച് വിജയിച്ച 'സ്ലീപ്പര്‍ ബസ്' സംവിധാനം വയനാട്ടിലേക്കും വ്യാപിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ നടപ്പാക്കിയ ചെലവുകുറഞ്ഞ യാത്രാപാക്കേജും ബസുകളിലെ താമസവും ജനപ്രിയമായതോടെയാണ് പദ്ധതി വിപുലീകരിച്ച് വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി വയനാട്ടിലേക്ക് 30 മുതല്‍ 40 വരെ വാരാന്ത്യ ടൂര്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. തെക്കന്‍ കേരളത്തില്‍നിന്നും വയനാട്ടിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള താമസ സൗകര്യത്തോടുകൂടിയുള്ള ടൂര്‍ പാക്കേജുകള്‍ മേയ് 15ന് തുടങ്ങും. അടുത്തഘട്ടത്തില്‍ വാഗമണിലേക്കും പദ്ധതി വ്യാപിപ്പിക്കും.

താമസത്തിന് 500 ബസുകള്‍

പദ്ധതിയുടെ ഭാഗമായി കാലഹരണപ്പെട്ട 500 ബസുകള്‍ സ്ലീപ്പര്‍ കോച്ചുകളാക്കി താമസ സൗകര്യമൊരുക്കും. ഒരു ബസില്‍ 16 പേര്‍ക്ക് താമസിക്കാന്‍ കഴിയും. പൂര്‍ണമായും ശീതികരിച്ച ബസുകളില്‍ വൈദ്യുതി, കുടിവെള്ളം, ശൗചാലയം തുടങ്ങി സൗകര്യങ്ങളുണ്ടാകും. ടിക്കറ്റ് നിരക്കിന് പുറമേ 100 രൂപയാകും താമസത്തിന് ഈടാക്കുക. ഇതിന് പുറമേ നാലുമുതല്‍ എട്ടുപേര്‍ക്ക് വരെ കഴിയാവുന്ന ഫാമിലി സ്ലീപ്പര്‍ കോച്ചുകളും ഒരുക്കിയിട്ടുണ്ട്.

വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി, കല്പറ്റ ഡിപ്പോകളിലാണ് സഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കുക. ആദ്യഘട്ടത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ 30 സ്ലീപ്പര്‍ ബസുകളിലായി 500 പേര്‍ക്ക് താമസസൗകര്യമാണ് ഒരുക്കുക. സഞ്ചാരികളുടെ വര്‍ധനയ്ക്ക് അനുസരിച്ചാകും കൂടുതല്‍ സ്ലീപ്പര്‍ ബസുകള്‍ എത്തിക്കുക.

മൂന്നാറില്‍ വിപുലമാക്കും

നിലവില്‍ 10 സ്ലീപ്പര്‍ ബസുകളിലായി 160 പേര്‍ക്കുള്ള താമസസൗകര്യമാണ് മൂന്നാറിലുള്ളത്. ഇത് 400 പേര്‍ക്കുള്ള സൗകര്യമായി ഉയര്‍ത്തും. നിലവില്‍ മൂന്നാറിലെ സ്റ്റേ ടൂറിസത്തില്‍നിന്ന് പ്രതിമാസം രണ്ടര ലക്ഷം രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കുന്നത്. വരുമാന വര്‍ധന മുന്നില്‍ക്കണ്ടാണ് വിദേശ രാജ്യങ്ങളില്‍ സുപരിചിതമായ 'മോട്ടല്‍സ്' മാതൃകയില്‍ താമസ സൗക്യരത്തോടുകൂടിയ ടൂര്‍ പാക്കേജ് വിപുലീകരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ചീഫ് ട്രാഫിക് മാനേജര്‍ ജേക്കബ് സാം ലോപ്പസ് പറഞ്ഞു.

Content Highlights: Stay in KSRTC sleeper bus for Rs 100 in Wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented