ഫോട്ടോ: പി. ജയേഷ്
പത്തൊമ്പതാമത് സംസ്ഥാന മൗണ്ടെയ്ന് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് പെരുന്തട്ടയില്‍ തുടങ്ങി. ആറുവിഭാഗങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയന്റുമായി വയനാട് ഒന്നാംസ്ഥാനത്താണ് ഏഴുപോയന്റുമായി കോട്ടയം രണ്ടാമതും അഞ്ചു പോയന്റുമായി തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകള്‍ മൂന്നാമതുമാണ്. കൗമാരക്കാരും യുവാക്കളുമായിരുന്നു ആദ്യ ദിനം മത്സരത്തില്‍ പങ്കെടുത്തത്.
പുരുഷ-വനിതാവിഭാഗം മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും. പെരുന്തട്ടയിലെ മലനിരകളുടെ ഇടയിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമായിരുന്നു രണ്ടരക്കിലോമീറ്ററില്‍ മത്സരം നടന്നത്. വിവിധ ജില്ലകളില്‍നിന്നായി 250 സൈക്കിള്താരങ്ങള് പങ്കെടുത്തു. ആണ്-പെണ് വിഭാഗങ്ങളിലായി അണ്ടര്‍ 14, 16, 18, 23 വിഭാഗങ്ങളിലും പുരുഷ-വനിതാ വിഭാഗങ്ങളിലുമായാണ് മത്സരം. ചാമ്പ്യന്‍ഷിപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
കല്പറ്റ നഗരസഭാധ്യക്ഷന്‍ കേയംതൊടി മുജീബ് അധ്യക്ഷനായി. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, കേരള സൈക്ലിങ് അസോസിയേഷന് സെക്രട്ടറി ബി. ജയപ്രസാദ്, ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി സലീം കടവന്‍, സി.പി. ശൈലേഷ്, പി.കെ. സുബാഷ്, രാജാറാണി, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ്കുഞ്ഞി, കേരള സൈക്ലിങ് അസോസിയേഷന് പ്രസിഡന്റ് എസ്.എസ്. സുധീഷ്കുമാര്‍, ജില്ലാ സൈക്ലിങ് അസോസിയേഷന് സെക്രട്ടറി സുബൈര്‍ ഇളകുളം എന്നിവര്‍ സംസാരിച്ചു.
Content Highlights: state mountain bike championship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..