ഇത്തവണ നറുക്കുവീണു; പുത്തൻ നേട്ടവുമായി ശ്രീന​ഗർ, നിറഞ്ഞ അഭിനന്ദനവുമായി പ്രധാനമന്ത്രി


246 ന​ഗരങ്ങളുടെ ശൃംഖലയിലേക്ക് പുതുതായി 49 എണ്ണമാണ് കൂട്ടിച്ചേർത്തത്.

ദാൽ തടാകം | ഫോട്ടോ: മാതൃഭൂമി

ശ്രീന​ഗർ : യുനെസ്കോയുടെ സർ​ഗാത്മക ന​ഗര ശൃംഖലയിൽ ഇടംപിടിച്ച് ശ്രീന​ഗർ. കരകൗശലം, നാടോടി കലകൾ എന്നിവയ്ക്കുള്ള പ്രത്യേക പരാമർശത്തോടെയാണ് ശ്രീന​ഗർ ഈ നേട്ടം സ്വന്തമാക്കിയത്. നേട്ടത്തിൽ ശ്രീന​ഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീർ ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുനെസ്കോയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 246 ന​ഗരങ്ങളുടെ ശൃംഖലയിലേക്ക് പുതുതായി 49 എണ്ണമാണ് കൂട്ടിച്ചേർത്തത്. ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതിനായി കഴിഞ്ഞ നാലുവർഷമായി തയ്യാറെടുത്ത് വരികയായിരുന്നെന്ന് ഇൻടാക് (ഐ.എൻ.ടി.എ.സി.എച്ച്) ജമ്മു കശ്മീർ ചാപ്റ്റർ കൺവീനർ സലിം ബൈ​ഗ് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കരകൗശലവിദ്യ നിലനിർത്തിയ കലാകാരന്മാർക്കുള്ള അം​ഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീന​ഗറിന് പുറമേ ​ഗ്വാളിയോറും ഇതേ നേട്ടത്തിനുള്ള പട്ടികയിലുണ്ടായിരുന്നു. അവസാനനിമിഷമാണ് ശ്രീന​ഗറിന് നറുക്കുവീണതെന്നും ബൈ​ഗ് പറഞ്ഞു. ശ്രീന​ഗറിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അം​ഗീകാരമാണെന്ന് മേയർ ജുനൈദ് അസിം മട്ടുവും പ്രതികരിച്ചു.

Content Highlights: Srinagar On UNESCO Creative Cities List, PM Narendra Modi, INTACH


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented