കൊളംബോ: സഞ്ചാരികളുടെ ഇഷ്ടരാജ്യമായ ശ്രീലങ്കയിലേക്ക് കടക്കുന്നതിന് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിലക്ക്. ഇന്ത്യയിലും ശ്രീലങ്കയിലും കോവിഡ് കേസുകള്‍ കൂടുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് ശ്രീലങ്കന്‍ ടൂറിസം പുതിയ തീരുമാനം കൈക്കൊണ്ടത്.

മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ വിലക്കിയപ്പോഴും ശ്രീലങ്ക അതില്‍ നിന്നും വ്യത്യസ്തമായ നയമാണ് സ്വീകരിച്ചത്. വിമാന സര്‍വീസുകള്‍ കുറച്ചെങ്കിലും ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് കടക്കാമായിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യന്‍ സഞ്ചാരികളെ ശ്രീലങ്കയ്ക്ക് വിലക്കേണ്ടി വന്നു.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ തേമിയ അബേയ് വിക്രമയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ ബീച്ചുകളും രാമായണ സര്‍ക്യൂട്ടുമെല്ലാം ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളാണ്. 

സഞ്ചാരികള്‍ക്ക് വിലക്കുണ്ടെങ്കിലും ചരക്ക് വിമാനങ്ങള്‍ക്ക് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

Content Highlights: Sri Lanka temporarily bans travellers from India