കോട്ടയം : വിനോദസഞ്ചാര ലക്ഷ്യസ്ഥാന നൈപുണ്യ വികസനപദ്ധതിയിൽ രാജ്യത്തെ 44 പ്രദേശങ്ങൾക്കൊപ്പം കേരളത്തിൽനിന്ന് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രവും കാസർകോട്ടെ ബേക്കൽകോട്ടയും. അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസം വികസനസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ തദ്ദേശീയരായ ആൾക്കാർക്ക് പരിശീലനമൊരുക്കുന്നതിനാണിത്.

ദേശീയ വിനോദസഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് നൈപുണ്യവികസനപദ്ധതി നടപ്പാക്കേണ്ടത്. കേന്ദ്രം സാമ്പത്തികസഹായം അനുവദിക്കും. സ്വദേശ് ദർശൻ, പ്രഷാദ് എന്നീ പദ്ധതികളിലൂടെ ഇത്തരം ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന വകുപ്പുകളുടെ നിർദേശാനുസരണമാണ് ഫണ്ട് നൽകുന്നത്.

bekal fort kannur

ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബോധവത്‌കരണവും പരിശീലനവും നൽകും. അനുയോജ്യമായ വിശദപദ്ധതിരേഖ സമർപ്പിക്കേണ്ടത് സംസ്ഥാനസർക്കാരാണ്. അതനുസരിച്ച് ഫണ്ട് അനുവദിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യും. സംരംഭകത്വം, ഡ്രൈവിങ്, ഷോപ്പ് കീപ്പർ, ഗൈഡ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്സ് തുടങ്ങിയവയ്ക്കായി കോഴ്സുകളും നടത്തും.

padmanabhaswamy temple

Content highlights :Sree padmanabhaswamy temple and bekal fort include tourism skills project