മരിയയും ലൂയിസും ആശുപത്രിയിൽ
'ഓരോ തവണയും ആശുപത്രിമുറിയുടെ അകത്തേക്ക് പോകുമ്പോള്‍, (അവര്‍ എന്നെ അകത്തേക്ക് കടത്തിവിടുമ്പോള്‍), മരിയയെ കാണുമ്പോള്‍, ഞാന്‍ അക്ഷരാര്‍ഥത്തില്‍ എല്ലാം മറക്കുന്നു. ഞാന്‍ അവള്‍ക്കുവേണ്ടി പിടിച്ചുനില്ക്കാന് ശ്രമിക്കുന്നു. ഇത് ഒരു നീണ്ട പ്രക്രിയയാണ്, പക്ഷേ ഞങ്ങള്‍ ഒരുമിച്ച് നേരിടാന്‍ പോകുന്നു' ലൂയിസ് ട്വിറ്ററില്‍ കുറിച്ചു.
ചാവക്കാട്ട് അപകടത്തില്‍പ്പെട്ട സ്പാനിഷ് സൈക്കിള്‍ യാത്രിക മരിയയുടെ പങ്കാളിയാണ് ലൂയിസ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മരിയ ഐ.സി.യു.വിലാണ്. ആശുപത്രിക്കാര് മരിയയെ നന്നായി പരിചരിക്കുന്നുണ്ടെന്നും തനിക്ക് കിടക്കയുള്ള ഒരു മുറി കിട്ടിയിട്ടുണ്ടെന്നും ലൂയിസ് ട്വിറ്ററില്‍ കുറിച്ചു.
സൈക്കിളില്‍ ലോകം ചുറ്റുന്ന ദന്പതിമാര് സഞ്ചരിച്ചിരുന്ന ബൈക്ക് ഡിസംബര്‍ 21നാണ് ചാവക്കാട്ട് അപകടത്തില്‍പ്പെട്ടത്. പുതുവര്‍ഷദിനത്തില്‍ ഗോവയിലെത്തേണ്ടിയിരുന്നതിനാല് ബെക്കിലായിരുന്നു യാത്ര. ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. മരിയയുടെ കാലിലെ എല്ലുകള്‍ ഒടിഞ്ഞു. നട്ടെല്ലിനും പരിക്കേറ്റു.
'ഞങ്ങള്‍ക്ക് ഒരു അപകടം സംഭവിച്ചു. മോട്ടോര്‍ സൈക്കിളും കാറും എതിര്‍ദിശയില്‍ ഇടിച്ചു. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല. മോട്ടോര്‍ സൈക്കിളിന്റെ നിയന്ത്രണം കിട്ടിയപ്പോള്‍ തിരിഞ്ഞുനോക്കി. നടുറോഡില്‍ മരിയ അലറിക്കരയുന്നത് കണ്ടു. ഞാന്‍ മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിച്ച് അവളുടെ അടുത്തേക്ക് ഓടി.
എനിക്ക് അവളുടെ കാലിലേക്ക് നോക്കാന്‍പോലും കഴിഞ്ഞില്ല. അതില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സ്ട്രെച്ചറില്‍ കയറ്റിയ ഉടനെ ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചു. തകര്‍ന്ന ഇടുപ്പെല്ലിനും ഒടിഞ്ഞ തുടയെല്ലിനും അന്നു രാത്രിതന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു. ഞങ്ങള്‍ സുഖമായും ഒരുമിച്ചും കഴിയുന്നതില്‍ നന്ദി പറയുന്നു. ട്വിറ്ററില്‍ ലൂയിസ് എഴുതി.
Content Highlights: Spanish couple bicycle traveller world travel thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..