മഡ്രിഡ്: ഇന്ത്യന്‍ യാത്രികര്‍ക്ക് പുതിയ യാത്രാ നിയമം കൊണ്ടുവന്ന് സ്‌പെയ്ന്‍. സ്‌പെയിനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ യാത്രികര്‍ 10 ദിവസം ക്വാറന്റീനിന് വിധേയരാകണമെന്ന് സ്പാനിഷ് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് സ്‌പെയ്ന്‍ പുതിയ നിയമം കൊണ്ടുവന്നത്. ഇന്ത്യയില്‍ നിന്നുമുള്ള യാത്രികര്‍ക്ക് ഇതുവരെ സ്‌പെയിന്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

സ്‌പെയ്ന്‍ സര്‍ക്കാരിന്റെ വക്താവായ മരിയ ജെസ്യൂസ് മോണ്‍ടെറോയാണ് പുതിയ നിയമത്തിന്റെ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല പെറു, കൊളംബിയ തുടങ്ങിയ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കും 10 ദിവസത്തെ ക്വാറന്റീന്‍ ബാധകമാണ്. 

Content Highlights: Spain wants travellers from India to quarantine for ten days