മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ്; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും


തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമാണ് ഇപ്പോൾ സഞ്ചാരികൾ കൂടുതലായെത്തുന്നത്.

മഞ്ഞ് നിറഞ്ഞുകിടക്കുന്ന മറയൂർ താഴ് വാരം. കാന്തല്ലൂര‍ വൃന്ദാവൻ സിറ്റിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

മറയൂർ: അഞ്ചുനാടൻ മലനിരകളിൽ മഞ്ഞിന്റെ ശീതളിമയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്. പുലർച്ചെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും ഇളം തണുപ്പും ആസ്വദിക്കാനാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ സഞ്ചാരികളെത്തുന്നത്. മലനിരകളെ പൂർണമായി മറച്ച് ഒരു കോട്ടയായി, കുടയായി, മഞ്ഞ് നിൽക്കുന്നത് ഏതൊരു സഞ്ചാരിക്കും നിറ കാഴ്ചയായിരിക്കും.

കഴിഞ്ഞ ആറുദിവസമായി മറയൂർ, കാന്തല്ലൂർ മേഖലകളിലെ മുഴുവൻ റിസോർട്ടുകളും ഹോം സ്റ്റേകളും ലോഡ്‌ജുകളും മൺവീടുകളും ഫാം സ്റ്റേറ്റകളും സഞ്ചാരികളാൽ നിറഞ്ഞു. ജനുവരി 10 വരെ ഭൂരിഭാഗം റിസോർട്ടുകളും മുൻകൂട്ടി ബുക്കിങ് ചെയ്തുകഴിഞ്ഞു.

തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമാണ് ഇപ്പോൾ സഞ്ചാരികൾ കൂടുതലായെത്തുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലകളിൽനിന്നുള്ള കുട്ടികളുടെ ടൂർ പാക്കേജാണ് ഏറ്റവും കൂടുതലായി ഇവിടെയെത്തുന്നത്.

elachipara
ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിലെത്തിയ സഞ്ചാരികൾ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ജീപ്പുസവാരിയാണ് മറ്റൊരു പ്രധാന ആകർഷണം. ആറുമണിക്കൂർ നീളുന്ന ഓഫ്റോഡ് അടക്കമുള്ള ജീപ്പ് സവാരി മറയൂർ, കാന്തല്ലൂർ മേഖലയിലെ ഉൾപ്രദേശങ്ങളിലുള്ള സഞ്ചാരകേന്ദ്രങ്ങളിൽവരെ സഞ്ചാരികൾക്ക് കാണാൻ അവസരമൊരുക്കുന്നു. മറയൂരിലെ ചന്ദനക്കാടുകൾ, മറയൂർ ശർക്കര ഉത്പാദന കേന്ദ്രങ്ങൾ, കരിമ്പിൻ പാടങ്ങൾ, ആനക്കോട്ടപ്പാറ പാർക്ക്, തേൻപാറ, ഭ്രമരം സൈറ്റ്, കാന്തല്ലൂരിലെ ശീതകാല പഴം, പച്ചക്കറി ഫാമുകൾ, ഇരച്ചിൽ പാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം, മുരുകൻപാറ വെള്ളച്ചാട്ടം എന്നിവ കാണുന്നതിന് കഴിയും.

സ്വന്തം വാഹനത്തിലെത്തിയാൽ ഈ കേന്ദ്രങ്ങളിൽ പലതും സഞ്ചാരികൾ കാണാതെ മടങ്ങേണ്ടിവരുന്നു. വലിയ വാഹനങ്ങൾക്ക് ഈ മേഖലയിലെത്തുന്നതിന് കഴിയുകയുമില്ല.

content Highlights: snowfall idukki, marayur climate, kanthalloor climate, idukki tourism, kerala tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented