ലൂവ്രിലെ പാടുന്ന ഈന്തപ്പനച്ചുവട്ടിൽ സന്ദർശകർ
അബുദാബി: ലൂവ്ര് മ്യൂസിയത്തിന് പുറത്തെ മരങ്ങള്‍ പാട്ടുപാടും. കലയുടെയും കാഴ്ചയുടെയും വൈവിധ്യംകൊണ്ട് ചുരുങ്ങിയ കാലത്തിനിടെ ലോകസഞ്ചാരികളുടെ ഇഷ്ടസന്ദര്‍ശന കേന്ദ്രമായി മാറിയ ലൂവ്ര് അബുദാബി മ്യൂസിയത്തിലെ ഏറ്റവും പുതിയ ആകര്‍ഷണമാണിത്. ഇനിയുള്ള ദിവസങ്ങളില്‍ ഈ മരങ്ങളില്‍ നിന്ന് സംഗീതം കേള്‍ക്കാന്‍ കഴിയും.
സുസ്ഥിരതയെന്ന വലിയ ആശയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ലൂവ്രിന് പുറത്തുള്ള ഈന്തപ്പനകളില്‍നിന്ന് സംഗീതം പൊഴിക്കുന്ന ഇന്‍സ്റ്റലേഷന്‍ ഒരുക്കിയിട്ടുള്ളത്. ഫ്രഞ്ച് തിയേറ്ററായ ഡു ഷാറ്റ്ലെറ്റും ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കലാകാരന്മാരുടെ സംഘം അംബ്രല്ലിയവുമാണ് ഇതിന്റെ പിറകില്‍. ഈന്തപ്പനകള്‍ക്ക് അരികിലൂടെ നടക്കുമ്പോള്‍ ആരംഭിക്കുന്ന പാട്ടിന്റെ ശബ്ദം ആളുകള്‍ നടന്നടുത്ത് എത്തുന്ന മുറയ്ക്ക് ഉയരും.
പനയെ കെട്ടിപ്പിടിക്കുമ്പോള്‍ ശബ്ദം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുകയും ചെയ്യും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ഈ കലാസൃഷ്ടി. 30 പനകളാണ് ഇത്തരത്തില്‍ പാട്ട് പാടുക. പാടുന്ന മരം അഞ്ചുവര്‍ഷ പദ്ധതിയാണ്. ഇതിന് ശേഷം ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കും ശേഷം 2024 ഒളിമ്പിക്‌സിന്റെ ഭാഗമായി പാരീസിലേക്കും ഈ പദ്ധതി കൊണ്ടുപോകും.
Content Highlights: singing date palm trees, Abudhabi, Louvre Museum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..