ണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്‌ ക്വാറന്റൈന്‍ സിങ്കപ്പൂര്‍ നിര്‍ബന്ധമാക്കില്ല. എട്ട് രാജ്യങ്ങള്‍ക്ക് കൂടി പുതിയ യാത്രാ നയത്തിന്റെ ഇളവ് ലഭിക്കും. കഴിഞ്ഞ മാസം മുതല്‍ ജര്‍മനിയില്‍ നിന്നുള്ള യാത്രകാര്‍ക്ക് ക്വാറന്റൈന്‍  രാജ്യം ഒഴിവാക്കിയിരുന്നു. 

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരുന്നു ഇളവ്. ഈ ലിസ്റ്റിലേക്ക് കാനഡ, അമേരിക്ക, ഡെന്‍മാക്ക്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 15 മുതല്‍ സൗത്ത് കൊറിയക്കും സമാനമായ ഇളവ് അനുവദിക്കും.

സഞ്ചാരികള്‍ യാത്ര ചെയ്യുന്നതിന് മുമ്പും സിങ്കപ്പൂരിലെത്തിയ ശേഷവും കോവിഡ് ടെസ്റ്റ് നടത്തണം.12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും നിലവില്‍  പ്രവേശനം അനുവദിച്ചിട്ടുണ്ട്.  എന്നാല്‍ പുതിയ യാത്രാ നയം പാലിക്കുന്നയാരെങ്കിലും കുട്ടിക്ക് ഒപ്പമുണ്ടാകണം. 

Content Highlights: singapore to exclude quarantine for vaccinated travellers