ന്ത്യയെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും നീക്കി സിങ്കപ്പൂര്‍. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെയും  വിലക്ക് നീക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. 

എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക്  10 ദിവസം സ്റ്റേ ഹേം നോട്ടീസ് പീരിയഡ് നല്‍കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് വിലക്ക് നീക്കുന്നത്.

ബുധനാഴ്ചയാണ് പുതിയ യാത്രാ നയങ്ങള്‍ പ്രാബല്യത്തിലായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിര്‍മാണ ഭംഗി കൊണ്ട് സമ്പന്നമായ മറീന ബേ സാന്‍ഡ്‌സ്, ലോകത്തിലെ മികച്ച മൃഗശാലയായ സിങ്കപ്പൂര്‍ സൂ, യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ്, നാഷണല്‍ ഗാലറി തുടങ്ങിയവയാണ് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍.

Content Highlights: singapore avoided ban of indian tourists