
-
ലോക്ക്ഡൗണിനുശേഷം ഇറ്റലിയിലേക്ക് പറന്നാലോ അതും സൗജന്യമായി? അത്തരമൊരു സ്വപ്നയാത്ര യാഥാർഥ്യമാക്കുകയാണ് ഇറ്റലിയിലെ സിസിലി ദ്വീപ്.
ഇറ്റലിയിൽ ലോക്ക്ഡൗൺ മേയ് 4 ന് അവസാനിക്കും. അതിനുശേഷം സഞ്ചാരികളെ സ്വീകരിക്കാനായി ഒരുങ്ങുകയാണ് ഈ ദ്വീപ്. സൗജന്യ താമസവും ടിക്കറ്റ് ചാർജിന്റെ പകുതി ചെലവും ദ്വീപ് വഹിക്കും. സഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് സിസിലി ദ്വീപ് ഇത്തരത്തിലൊരു വേറിട്ട പദ്ധതി ആവിഷ്കരിച്ചത്.
ഇതോടൊപ്പം ദ്വീപിലെ മ്യൂസിയവും ആർക്കിയോളജിക്കൽ സൈറ്റുകളും സൗജന്യമായി സന്ദർശിക്കാം. അധികം സഞ്ചാരികളെത്താത്ത ഇടമാണിത്. ഇവിടം ലോകപ്രശസ്തമാക്കുക എന്നതാണ് അധികൃതരുടെ ഉദ്ദേശ്യം.
സർക്കാർ ഇതിനായി 50 മില്യൺ യൂറോ മുടക്കും. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നഷ്ടപ്പെട്ട കാശെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇറ്റാലിയൻ ഗവൺമെന്റ്. സൗത്ത് ഇറ്റലിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
Content Highlights: sicily island invites travellers, Italy Tourism, Travel News
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..