
Lhakpa Sherpa | Photo: AP
കാഠ്മണ്ഡു: നേപ്പാളിലെ ഷെര്‍പ ഗോത്രവിഭാഗത്തില്‍നിന്നുള്ള ലക്പ ഷെര്‍പയോളം എവറസ്റ്റിനെ പരിചയമുള്ള വനിതകളൊന്നും ലോകത്തുണ്ടാകില്ല. ഒന്നും രണ്ടുമല്ല, പത്തുതവണയാണ് 8849 മീറ്റര്‍ ഉയരമുള്ള, ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുടെ മുകളില്‍ ലക്പ കാലുകുത്തിയത്.
വ്യാഴാഴ്ചയായിരുന്നു പത്താമത്തെ ദൗത്യം. ഇതോടെ ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കയറിയ വനിതയെന്ന സ്വന്തം റെക്കോഡ് അവര്‍ ഒരിക്കല്‍കൂടി തിരുത്തി.
മകള്‍ ജനിച്ച് എട്ടുമാസത്തിനുശേഷമായിരുന്നു ലക്പയുടെ ആദ്യത്തെ പര്‍വതാരോഹണം. അന്നവര്‍ രണ്ടുമാസം ഗര്‍ഭിണിയുമായിരുന്നു.
പര്‍വതാരോഹണത്തില്‍ പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ല. ഒരു സാധാരണകുടുംബത്തില്‍ 11 കുട്ടികള്‍ക്കൊപ്പം വളര്‍ന്നുവന്നു. 2000ല്‍ ആയിരുന്നു ലക്പയുടെ ആദ്യത്തെ വിജയയാത്ര.
ഔപചാരിക വിദ്യാഭ്യാസമൊന്നും നേടാത്ത ലക്പ വരുമാനമാര്‍ഗം തേടിയാണ് ചെറുപ്പത്തില്‍ കൊടുമുടി കയറാന്‍ തുടങ്ങിയത്. ട്രക്കിങ്ങിനെത്തുന്നവരെ സഹായിക്കലും മറ്റുമായിരുന്നു ജോലി. 48കാരിയായ ലക്പ ഇപ്പോള്‍ മൂന്നു മക്കളോടൊപ്പം യു.എസിലാണ് താമസം.
Content Highlights: Lhakpa Sherpa Sherpa woman climbs Everest for 10th time, breaks own record
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..