പരപ്പാർ ഡാം
തെന്മലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മനസ്സും ശരീരവും കുളിര്‍പ്പിക്കാന്‍ പുതുവത്സരസമ്മാനമായി ശെന്തുരുണി ഇക്കോടൂറിസത്തിന്റെ കളംകുന്ന് പാക്കേജ്. പരപ്പാര്‍ ഡാമിനോടുചേര്‍ന്ന് വൃഷ്ടിപ്രദേശത്ത് ഉയര്ന്നുനില്ക്കുന്ന ചെറുതുരുത്തില്‍ മുള ഉള്പ്പെടെയുള്ളവകൊണ്ടു നിര്‍മിച്ച താമസസ്ഥലമാണ് കളംകുന്ന് പാക്കേജിന്റെ ആകര്‍ഷണം.
ഈ തുരുത്തില് നിന്നാല്‍ വീശിയടിക്കുന്ന കാറ്റില്‍ പരപ്പാറിന്റെ ഓളപ്പരപ്പും വന്മതില്പോലെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകളും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശവും ആസ്വദിക്കാനാകും. ഇവിടേക്ക് സഞ്ചാരികളെ ബോട്ടിലാണ് കൊണ്ടുപോകുന്നത്.
അരമണിക്കൂര്‍ ബോട്ടിങ്ങിനൊപ്പം കളംകുന്നില്‍ രണ്ടുമണിക്കൂര്‍ ട്രെക്കിങ്ങും ആഹാരവുമൊക്കെ പാക്കേജിലുണ്ട്. രണ്ട് മുതിര്‍ന്നവര്‍ക്കും പത്തുവയസ്സിനു താഴെയുള്ള രണ്ടു കുട്ടികള്‍ക്കും ചേര്‍ത്ത് 7500 രൂപയാണ് ഈടാക്കുന്നത്. പിന്നീടുള്ള ഓരോ ആള്‍ക്കും 1500 രൂപയുമാണ് നിരക്ക്.
രണ്ടുവര്‍ഷംമുമ്പുതന്നെ തുരുത്തില് പാക്കേജ് ആരംഭിക്കുന്നതിനുള്ള നടപടികളാരംഭിച്ചിരുന്നു. പാക്കേജിന്റെ ഉദ്ഘാടനം ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്ഡന് ജെ.ആര്.അനി നിര്‍വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി.സന്തോഷ്കുമാര്‍, ആര്.ബിനില്‍, ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: shendurney eco tourism parappar dam package thenmala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..