Photo: instagram.com/faz3
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ 160ഓളം നിലകള്‍ നടന്നുകയറി ദുബായ് രാജകുമാരന്. 160 നിലകളുടെ പടവുകള്‍ വെറും 37 മിനിറ്റും 38 സെക്കന്റുമെടുത്താണ് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടന്നുകയറിയത്. ഇക്കാര്യം 'ബുര്‍ജ് ഖലീഫ ചലഞ്ച്' എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സാഹസിക കായികപ്രവര്‍ത്തനത്തിലൂടെ 710 കലോറി എരിഞ്ഞില്ലാതായെന്നും ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 10 പേരടങ്ങുന്ന സംഘം നടക്കാനുള്ള തയ്യാറെടുപ്പുകളുടെ വീഡിയോയും ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇതാദ്യമായല്ല ശൈഖ് ഹംദാന്‍ തന്റെ സാഹസിക പ്രവൃത്തികളിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് ജനങ്ങളില്‍ വ്യായാമശീലം പ്രോത്സാഹിപ്പിക്കാന്‍ ദുബായ് ഫിറ്റ്നെസ് ചലഞ്ചിന് നേതൃത്വം നല്കുന്നതുള്പ്പടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ഒട്ടേറെ സംരംഭങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.
സ്കൈ ഡൈവിങ്, ഹൈക്കിങ്, സ്കൂബാ ഡൈവിങ് തുടങ്ങിയ സാഹസിക കായിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.
Content Highlights: Sheikh Hamdan races up 160 floors to reach the top of Burj Khalifa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..