'ഞങ്ങള്‍ക്കുമൊന്ന് ചുറ്റിക്കറങ്ങിയാലെന്താ'; ലക്ഷദ്വീപ് ചുറ്റി മലപ്പുറത്തെ ഷീ കൂട്ടായ്മ


പഴയതുപോലെയല്ല, ലോകം കാണാന്‍ ഇന്ന് ആണ്‍തുണയൊന്നും ആവശ്യമില്ല. ലക്ഷദ്വീപിലേക്ക് യാത്ര പോയിരിക്കുകയാണ് മലപ്പുറത്തുനിന്നുള്ള സ്ത്രീകളുടെ സംഘം. ആര്‍ക്കും പ്രചോദനമാകുന്ന 13 അംഗ പെണ്‍കൂട്ടായ്മയുടെ യാത്രയെക്കുറിച്ച്...

മലപ്പുറത്തുനിന്നുള്ള ഷീ കൂട്ടായ്മ സംഘം ലക്ഷദ്വീപിൽ

'ഞങ്ങള്‍ക്കുമൊന്ന് ചുറ്റിക്കറങ്ങിയാലെന്താ' എന്ന ചോദ്യമുയര്‍ത്തി ഇറങ്ങിത്തിരിക്കാന്‍ ഇതാ പെണ്‍കൂട്ടായ്മ. 'ഷീ കൂട്ടായ്മ' എന്ന പേരിലുള്ള സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ മലപ്പുറത്തുനിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ടു. മലപ്പുറത്തും എടവണ്ണയിലും പ്രവര്‍ത്തിക്കുന്ന ലേഡീസ് വെല്‍നെസ് കേന്ദ്രത്തിലെ 13 അംഗ സംഘമാണ് കൊച്ചിയില്‍നിന്ന് അഗത്തിയിലേക്ക് വിമാനം കയറിയത്. ഇവരുടെ ആദ്യയാത്രയാണിത്. പഠിതാക്കളും പരിശീലകയും ഫിസിയോതെറാപ്പിസ്റ്റും അടങ്ങിയതാണ് സംഘം. പൂക്കളത്തൂര്‍ സി.എച്ച്.എം.എച്ച്.എസിലെ അധ്യാപിക കെ.എ. ഷാഹിനയുടെ നേതൃത്വത്തിലാണ് യാത്ര.

ഷാഹിന ഉള്‍പ്പെടെ ആറ് അധ്യാപികമാരുണ്ട് സംഘത്തില്‍. വീട്ടമ്മമാരുമുണ്ട്. പൂക്കളത്തൂര്‍ ഹൈസ്‌കൂളിലെ 'ഞങ്ങള്‍ പെണ്ണുങ്ങള്‍' എന്ന വാട്‌സാപ്പ് കൂട്ടായ്മ വര്‍ഷങ്ങളായി നടത്തിവരുന്ന ഷീ ട്രിപ്പിന്റെ പ്രചോദനമുള്‍ക്കൊണ്ടാണീ യാത്രയെന്ന് സംഘം പറയുന്നു. ദ്വീപ് യാത്രയ്ക്കുശേഷം ഇന്ത്യയിലെ വിവിധ വിനോദസഞ്ചാരമേഖലകളിലേക്ക് പെണ്‍സംഘയാത്ര സംഘടിപ്പിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

26ന് അഗത്തി സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനും തുടര്‍ന്ന് നടക്കുന്ന ദ്വീപിലെ തനത് കലാപരിപാടികള്‍ക്കും ഇവര്‍ സാക്ഷികളാകും. സ്ത്രീ ആരോഗ്യസുരക്ഷയെക്കുറിച്ച് ക്ലാസുകളും നടത്തും. തുരുത്തിലെ സ്ത്രീജനങ്ങളുടെ ജീവിതരീതിയെക്കുറിച്ച് വിശദ റിപ്പോര്‍ട്ടും തയ്യാറാക്കുന്നുണ്ട്.

അഗത്തിക്കടുത്ത കല്‍പ്പിട്ടി, തിന്നകര, ബങ്കാരം ദ്വീപുകളും ഇവര്‍ സന്ദര്‍ശിക്കും. അഗത്തി സ്‌കൂളിലെ ഏതാനും അധ്യാപികമാരും സംഘത്തെ അനുഗമിക്കും. ചതുര്‍ദിനയാത്ര കഴിഞ്ഞ് എം.വി. കവരത്തി കപ്പലില്‍ സംഘം തിരികെ മടങ്ങും.

മലപ്പുറം, കൊണ്ടോട്ടി, ചുങ്കത്തറ, പൂക്കോട്ടുംപാടം, വണ്ടൂര്‍, വേങ്ങര, എടവണ്ണ എന്നിവിടങ്ങളിലുള്ളവരാണീ യാത്രികര്‍. സ്ത്രീ കൂട്ടായ്മക്കൊപ്പം ആദ്യമായി വിനോദയാത്ര നടത്തിയതിന്റെ നല്ല ഓര്‍മകളാണ് റിട്ട. ഡി.ഇ.ഒ. എടവണ്ണയിലെ പി. ശറഫുന്നീസക്കുള്ളത്.

ഈ രംഗത്ത് കുറേക്കാലമായി പ്രവര്‍ത്തിക്കുന്ന തിരൂര്‍ സ്വദേശിനി ആമിനയ്‌ക്കൊപ്പമായിരുന്നു (ആമി) യാത്ര.

ഇവര്‍ നേതൃത്വം നല്‍കുന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ ട്രാവല്‍മേറ്റ് എന്ന കൂട്ടായ്മയാണ് ആത്മധൈര്യം പകര്‍ന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് മലേഷ്യ കണ്ട് മടങ്ങിയത്. എടവണ്ണയില്‍നിന്ന് ആരും കൂടെയില്ലായിരുന്നു.

എന്നാല്‍ സംഘത്തില്‍ എത്തിയപ്പോള്‍ പരിചിതര്‍ ഏറെയുണ്ടായിരുന്നു. പലരും ഇത്തരം സംഘങ്ങള്‍ക്കൊപ്പം സ്ഥിരമായി വിദേശയാത്ര നടത്തുന്നവരാണെന്നും പി. ശറഫുന്നീസ പറഞ്ഞു.

Content Highlights: she community, lakshadweep travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented