അകത്ത് കയറിയ ഒരാൾക്ക് കോവിഡ്, 30,000 സഞ്ചാരികളെ അകത്തിട്ട് പൂട്ടി ഷാങ്ഹായ് ഡിസ്നിലാൻഡ്


സന്ദർശകർക്ക് കോവിഡ് പരിശോധനയെല്ലാം നടത്തി പാർക്ക് താല്ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോൾ.

അടച്ചിട്ടിരിക്കുന്ന ഷാങ്ഹായ് ഡിസ്നിലാൻഡ് | ഫോട്ടോ: എ.എഫ്.പി

ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ടവിനോദ കേന്ദ്രമാണ് ഡിസ്നിലാൻഡ്. എന്നാൽ ഡിസ്നിലാൻഡ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ദൗർഭാ​ഗ്യകരമായ ഒരു സംഭവത്തിന്റെ പേരിലാണ്. ഷാങ്ഹായ് ഡിസ്നിലാൻഡിലെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടർന്ന് 33863 സഞ്ചാരികളെയാണ് അധികൃതർ പാർക്കിനകത്തിട്ട് പൂട്ടിയത്. സന്ദർശകർക്ക് കോവിഡ് പരിശോധനയെല്ലാം നടത്തി പാർക്ക് താല്ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോൾ.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പാർക്കിനകത്തേക്ക് കയറുന്നതിന് ഓരോരുത്തരും കോവിഡ് പരിശോധന നടത്തണം. ഇതിനിടയിലാണ് ഒരാൾക്ക് കോവിഡ് ഉള്ളതായി കണ്ടെത്തുന്നത്. ഇതോടെ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചിടുകയാണെന്നും കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നുമുള്ള അറിയിപ്പ് അധികൃതരിൽ നിന്നുമുണ്ടാവുന്നത്.

ചൈനയിലെ ഹാങ്ഷുവിൽ നിന്നുള്ള സഞ്ചാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ടും ഡിസ്നിലാൻഡ് സന്ദർശിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പാർക്കിൽ രോ​ഗിയുണ്ടെന്ന വിവരത്തേത്തുടർന്ന് കൂടുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് പാർക്ക് അധികൃതർ പ്രഖ്യാപിച്ചു.

പാർക്ക് പൂട്ടിയതിന് പിന്നാലെ ആരോ​ഗ്യപ്രവർത്തകരും പോലീസും സ്ഥലത്തെത്തി കൂട്ട പരിശോധന നടത്തി. പരിശോധന ഞായറാഴ്ച രാത്രി വരെ നീണ്ടു. പതിനായിരക്കണക്കിന് സന്ദർശകരാണ് ഈ സമയമത്രയും ഡിസ്നിലാൻഡിൽ കുടുങ്ങിക്കിടന്നത്. നെ​ഗറ്റീവ് പരിശോധനാഫലം കിട്ടിയാൽ മാത്രമേ പാർക്കിൽ നിന്ന് പുറത്തുകടക്കാനാവൂ എന്നതിനാൽ എല്ലാവരും ക്ഷമയോടെ കാത്തിരുന്നു. നെ​ഗറ്റീവ് ഫലം ലഭിച്ചവർ നിരീക്ഷണത്തിൽ കഴിഞ്ഞ് 14 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണം.

Content Highlights: Shanghai Disneyland, covid 19 China, Shanghai Disneyland Characters, Shanghai Disneyland new attractions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented